Latest News

അപൂര്‍വമായി മാത്രം വീട്ടില്‍ വരുന്ന കുടുംബനാഥന്‍; വീട്ടിലെത്തുമ്പോള്‍ പുറത്തു കൊണ്ടു പോകുമെന്നും ഡിന്നറിനു പോകുമെന്നുമെല്ലാം പ്രതീക്ഷിക്കും; പക്ഷ, ഉടന്‍ അടുത്ത സിനിമയുടെ കാര്യത്തിനു പോകും;പത്തിരുപത് വര്‍ഷം കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കണ്ടേ?'സുഹൃത്തുക്കളില്‍ പലരും ഞങ്ങളോട് ഒരുമിക്കാന്‍ പല തവണ പറഞ്ഞു; ഇരുവശത്തും വാശി ബാക്കി;പ്രിയന്‍ ലിസി ദമ്പതികള്‍ക്ക് പറയാനുള്ളത്

Malayalilife
 അപൂര്‍വമായി മാത്രം വീട്ടില്‍ വരുന്ന കുടുംബനാഥന്‍; വീട്ടിലെത്തുമ്പോള്‍ പുറത്തു കൊണ്ടു പോകുമെന്നും ഡിന്നറിനു പോകുമെന്നുമെല്ലാം പ്രതീക്ഷിക്കും; പക്ഷ, ഉടന്‍ അടുത്ത സിനിമയുടെ കാര്യത്തിനു പോകും;പത്തിരുപത് വര്‍ഷം കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കണ്ടേ?'സുഹൃത്തുക്കളില്‍ പലരും ഞങ്ങളോട് ഒരുമിക്കാന്‍ പല തവണ പറഞ്ഞു; ഇരുവശത്തും വാശി ബാക്കി;പ്രിയന്‍ ലിസി ദമ്പതികള്‍ക്ക് പറയാനുള്ളത്

പ്രിയന്‍ ലിസി ദമ്പതികളുടെ വിവാഹവും വേര്‍പിരിയലും വീണ്ടുമുള്ള ഒരുമിക്കലും എപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള വാര്‍ത്തകളാണ്. ഇരുവരും വീണ്ടും ഒരുമിച്ചത് അതുകൊണ്ട് തന്നെ ഏറെ വാര്‍ത്താപ്രധാന്യം നേടിയ ഒന്നുമായിരുന്നു. പത്ത് വര്‍ഷം അകന്നു താമസിച്ചതിനു ശേഷം വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് പ്രിയദര്‍ശനും നടി ലിസിയും
മനോരമ വാര്‍ഷികപ്പതിപ്പിനു വേണ്ടി പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ദാമ്പത്യജീവിതത്തില്‍ പ്രിയദര്‍ശന്‍ ഒരു കുടുംബനാഥന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയമായിരുന്നുവെന്ന് ലിസി ഓര്‍ക്കുന്നു.അപൂര്‍വമായി മാത്രം വീട്ടിലെത്തുന്നൊരാളായിരുന്നു പ്രിയേട്ടന്‍. വീട് എങ്ങനെയാണ് നടത്തിക്കൊണ്ടുപോകുന്നതെന്ന് അദ്ദേഹം അറിഞ്ഞിട്ടേയില്ല. പ്രിയേട്ടന്റെ മനസ്സില്‍ സിനിമ മാത്രമായിരുന്നു,ലിസി പറഞ്ഞു.    
 

രണ്ടോ മൂന്നോ മാസത്തെ ഷൂട്ടിനു ശേഷം വീട്ടിലെത്തിയാല്‍ കുറച്ചു നേരം ഞങ്ങളോടു സംസാരിക്കും. രാവിലെ എഴുന്നേറ്റ് എഡിറ്റിങ് സ്റ്റുഡിയോയിലേക്കു പോകും. മടങ്ങി വരുമ്പോള്‍ ഞാനും മക്കളും കരുതും; പുറത്തു കൊണ്ടു പോകുമെന്നും ഡിന്നറിനു പോകുമെന്നുമെല്ലാം. പക്ഷേ, ഉടന്‍ അടുത്ത സിനിമയുടെ കാര്യത്തിനു പ്രിയേട്ടന്‍ പോകുമെന്ന് ലിസി പറയുന്നു.

അന്ന് സിനിമയോടുള്ള കടുത്ത ആവേശമായിരുന്നെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം യാത്രകള്‍ക്കോ അത്താഴത്തിനോ പോകാന്‍ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല. പണത്തോടുള്ള ആര്‍ത്തിയായിരുന്നില്ല അത്. മറിച്ച്, സിനിമയോടുള്ള അമിതമായ സ്‌നേഹവും നാളെയെക്കുറിച്ചുള്ള ഉത്കണ്ഠയുമായിരുന്നു. ലഭിക്കുന്ന സമയം പരമാവധി സിനിമകള്‍ക്കായി വിനിയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചത് പ്രിയദര്‍ശനും വ്യക്തമാക്കി

ഇത്തരത്തില്‍ നീണ്ടുനിന്ന അവഗണനകളും തനിച്ചായുള്ള ജീവിതവുമാണ് ഒടുവില്‍ വേര്‍പിരിയലിലേക്ക് നയിച്ചത്. പത്തിരുപതു വര്‍ഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ. ഞാനുമൊരു മനുഷ്യ ജീവിയല്ലേ, ലിസി ചോദിക്കുന്നു.

ഞാന്‍ സിനിമ ചെയ്യുന്നതുപോലെ ലിസി കുടുംബവും നോക്കുമെന്നു വിശ്വസിച്ചു. അതിന് എന്തെല്ലാം ചെയ്യണമെന്നുപോലും ആലോചിച്ചില്ലെന്ന് പ്രിയനും പങ്ക് വച്ചു.ലിസി പോയ ശേഷമാണ് എനിക്കു ലിസിയുടെ സാന്നിധ്യത്തിന്റെ ശക്തി മനസ്സിലാകുന്നത്. ലിസി പോയത് അവരുടെ തെറ്റുകൊണ്ടും വാശികൊണ്ടുമാണെന്ന്, പോകുന്നതുവരെ ഞാന്‍ വിശ്വസിച്ചു. പറയുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ വാശിയില്‍ ഞാനും ഉറച്ചു നിന്നത്.

വിട്ടുപോയതു വല്ലാത്ത സങ്കടത്തോടെയാണ്. സുഹൃത്തുക്കളില്‍ പലരും ഞങ്ങളോട് ഒരുമിക്കാന്‍ പല തവണ പറഞ്ഞിരുന്നു. അപ്പോഴെല്ലാം ഇരുവശത്തും വാശി ബാക്കിയായിരുന്നുവെന്നും താരങ്ങള്‍ പങ്ക് വച്ചു.

lissy and priyan about the reason for the separation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES