കുടവയറും അമിത വണ്ണവും കുറയ്ക്കാനും ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂട്ടാനും ഫലപ്രദമായ ജൂസാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ബീറ്റ്‌റൂട്ട് പാകം ചെയ്ത് കഴിക്കുന്നതും അല്ലതെ കഴിക്കുന്നതും ഒക്കെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് ബീറ്റ് റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്.
മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിന്റെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് ജ്യൂസില്‍ അല്‍പ്പം ചെറുനാരങ്ങാ നീരോ തേനോ ചേര്‍ക്കാവുന്നതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ആന്റിഓക്സിഡന്റായ തേനും ജ്യൂസില്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുക മാത്രമേ ചെയ്യുകയുമുള്ളൂ.