സ്ഥിരവും ഊര്‍ജ്ജസ്വലവുമായ വ്യായാമംകൊണ്ട് ഹൃദ്രോഗ സാധ്യത 30-40 ശതമാനം വരെയും ഹൃദ്രോഗാനന്തര മരണസാധ്യത 50 ശതമാനം വരെയും പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നു ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ.
ഹൃദയാരോഗ്യത്തിന് ഏറെ കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഈ അവസ്ഥ. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവ ഏതെല്ലാം എന്ന് നോക്കാ:
*കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ ഉദാഹരണം.
*ബ്രസീല്‍ നട്സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്സ്, ഡേറ്റ്സ് എന്നിവ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്നീഷ്യം കൃത്യമായ പള്‍സ് റേറ്റിന് സഹായകമാണ്.
*ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ചാള, അയില, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ഫല്‍ക്സ് സീഡുകള്‍ എന്നിവയും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയവയാണ്.
*പൊട്ടാസ്യമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഹൃദയമസിലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങളുമാണ് കൃത്യമായ രീതിയില്‍ പള്‍സ് റേറ്റുണ്ടാകാന്‍ സഹായിക്കുന്നത്.
*ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രതിരോധശേഷി നല്‍കാനും നല്ലതു തന്നെ.
*നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മുന്തിരി, ആപ്പിള്‍, പീച്ച്, ബെറികള്‍ തുടങ്ങിവ പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.
*ഒലീവ് ഓയിലില്‍ മോണോ സ്വാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന് ഇത് നല്ലതാണ്.
*വൈന്‍ മിതമായ അളവില്‍ കുടിയ്ക്കുന്നത് നല്ല കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.