Latest News

ഇന്‍ഫ്ളുവന്‍സ പനി: പകര്‍ച്ചവ്യാധി പിടിപെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Malayalilife
 ഇന്‍ഫ്ളുവന്‍സ പനി: പകര്‍ച്ചവ്യാധി പിടിപെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്‍ഫ്ളുവന്‍സ വൈറസ് വഴി സാധാരണയായി ഉണ്ടാകുന്ന ഒരു ശ്വാസകോശരോഗമാണ് ഫ്ളൂ അഥവാ ഇന്‍ഫ്ളുവന്‍സ മൂലമുള്ള പനി. പനി, ശരീരവേദന, ചുമ, മൂക്കൊലിപ്പ് എന്നിവയാണ്. പ്രധാന രോഗലക്ഷണങ്ങള്‍. ശൈത്യ കാലങ്ങളിലാണ് ഫ്ളൂ ഏറ്റവും അധികം കണ്ടുവരുന്നത്. ഇതൊരു പകര്‍ച്ചവ്യാധികൂടിയാണ്. 

സാധാരണയായി പനിയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടും. തണുപ്പ്, ശരീരവേദന, ചുമ, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം, വയറിളക്കം, ഛര്‍ദ്ദി(സാധരണയായി കുട്ടികളില്‍ മാത്രം) ഇതൊക്കെയും ലക്ഷണങ്ങളാണ്. 

ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച മറ്റൊരാളുമായുള്ള നേരിട്ടുള്ള അല്ലെങ്കില്‍ പരോക്ഷ സമ്പര്‍ക്കത്തിലൂടെയാണ് പകരുന്നത്. പനി പിടിപെടാനുള്ള സാധാരണ വഴികള്‍ താഴെപ.പ്പറയുന്നു.

സമീപത്തുള്ള ആരുടെയെങ്കിലും ചുമയില്‍ നിന്നോ, തുമ്മലില്‍ നിന്നോ, സംസാരത്തില്‍ നിന്നോ ഉമിനീരിന്റെ തുള്ളികള്‍ കൈകളിലെത്തുകയോ വായുവിലൂടെ സഞ്ചര..രിച്ച് മൂക്കിലോ വായിലോ എത്തുകയോ ചെയ്യാം.

വൈറസ് ബാധിച്ചപ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം മുഖം, മൂക്ക്, വായ അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയില്‍ സ്പര്‍ശിക്കുക. വാതില്‍ കൈപ്പിടികള്‍, മേശകള്‍, കമ്പ്യൂട്ടറുകള്‍, ഫോണുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പനി ബാധിച്ച ആളുടെ കൈകളിലോ മുഖത്തോ സ്പര്‍ശിച്ചശേഷം നിങ്ങളുടെ.മുഖം, മൂക്ക്, വായ അല്ലെങ്കില്‍ കണ്ണുകളിലോ തൊടുന്നതുവഴി.

ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് മുതല്‍ ഒരാഴ്ച കഴിഞ്ഞുള്ള സമയം വരെ ഇന്‍ഫ്ളുവന്‍സ പകരാം.ലക്ഷണങ്ങള്‍ തുടങ്ങി മൂന്ന് മുതല്‍ നാല് ദിവസം വരെയാ... വരെയാണ് പകര്‍ച്ചവ്യാധി ഉണ്ടാകാന്‍ സാധ്യത. 

ലക്ഷണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം

നന്നായി വെള്ളംകുടിച്ച് നിര്‍ജ്ജലീകരണം ഒഴിവാക്കുക.
പേശിവേദന ഒഴിവാക്കാന്‍ ഹീറ്റ് പായ്ക്കുകള്‍ സഹായിക്കക്കും.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക.രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയുക.കഴിയുന്നത്ര മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
തിരക്കേറിയ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക.
രോഗലക്ഷണങ്ങളുള്ളപ്പോള്‍ മാസ്‌ക് ഉപയോഗിക്കുകകണ്ണ്, മൂക്ക്, വായ എന്നിവ കഴുകാത്ത കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുക.

ഇന്‍ഫ്ളുവന്‍ ബാധിച്ച എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. രോഗലക്ഷണങ്ങള്‍ ഗുരുതരമാകുകയോ തുടര്‍ച്ചയായി വഷളാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടണം. എന്നാല്‍ അപകടസാധ്യതയുള്ള വിഭാഗത്തിലുള്ളവര്‍ ലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടണം.
ശ്വാസതടസ്സം, ഗുരുതരമായ ക്ഷീണം, ബോധാവസ്ഥയിലെ മാറ്റങ്ങള്‍, തുടര്‍ച്ചയായി വഷളാകുന്ന പനി/ചുമ, അല്ലെങ്കില്‍ നിലവിലുള്ള രോഗങ്ങള്‍ വഷളാകുന്ന സാഹചര്യം എന്നിവ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക, രോഗബാധിതനായാല്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക, ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലുള്ളവര്‍ സമയത്ത് ചികിത്സ തേടുക, വാക്്സിനേഷനെക്കുറിച്ച് ഡോക്ടറുടെ നിര്‍ദേശം തേടുക എന്നിവയിലൂടെ ഇന്‍ഫ്ളുവന്‍സ മൂലം ഗുരുതരാവസ്ഥയിലാകുന്നതും മരണം സംഭവിക്കുന്നതും കുറയ്ക്കാനാകും.

flu symptoms causes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES