ഹാങ്ങോവര്‍ മാറ്റണോ..? ഇതാ ബാറുകാര്‍ തന്നെ തരുന്ന ടിപ്‌സുകള്‍..! ഇനി ഹാങ്ങോവറിനെ പേടിക്കേ വേണ്ട

Malayalilife
ഹാങ്ങോവര്‍ മാറ്റണോ..? ഇതാ ബാറുകാര്‍ തന്നെ തരുന്ന ടിപ്‌സുകള്‍..! ഇനി ഹാങ്ങോവറിനെ പേടിക്കേ വേണ്ട

ന്തോഷമായാലും സങ്കടമായാലും മദ്യം ഒഴിവാക്കപെടാന്‍ ആകാത്ത സാധനമായി മാറിയിരിക്കുന്നു. ആണുങ്ങളായാല്‍ രണ്ടെണ്ണം അടിക്കണമെന്നും അല്ലാത്തവന്‍ ആണുങ്ങളല്ലെന്നുമാണ് പലരുടെയും വയ്പ്പ്. എന്നാല്‍ കുറച്ചധികം കുടിച്ചുകഴിഞ്ഞാല്‍ പലരുടെയും മട്ടു മാറും. പാട്ടുപാടാത്തവര്‍ പാടും, ഡാന്‍സ് ആറിയാത്തവര്‍ ആടും, പിന്നെ ക്ഷീണമായി.. രാവിലെ എണീക്കുമ്പോള്‍ കടുത്ത തലവേദനയും ഛര്‍ദിലും അകമ്പടി സേവിക്കാന്‍ എത്തും. കാണിച്ചുകൂട്ടിയതൊന്നും അറിയാത്ത അവസ്ഥയുമാകും. ഈ അവസ്ഥയാണ് ഹാങ്ങ് ഓവര്‍ എന്ന് പറയുന്നത്. മദ്യപിക്കാത്തവര്‍ പോലും വിശേഷാവസരങ്ങളില്‍ മദ്യപിക്കാറുണ്ട്. ഇത്തരക്കാരെയാണ് കൂടുതലായും ഹാങ്ങോവര്‍ കുഴപ്പത്തിലാകുന്നത്.

മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ് ഓവര്‍. ഹാങ്ങോവര്‍ മാറാന്‍ ബാര്‍ ബിസിനസ് രംഗത്ത് പ്രമുഖര്‍ നല്‍കുന്ന ടിപ്‌സ് എന്തൊക്കെയാണ് എന്ന് നോക്കാം. ഹാങ്ങോവറിനെ നേരിടാനുള്ള മികച്ച രഹസ്യം പോഷകാഹാരമാണ്. മദ്യപാനത്തിലൂടെ അസന്തുലിതാവസ്ഥ നേരിടുന്ന ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് തിരികെ സ്ഥാപിക്കുന്നതിനുള്ള അതിവേഗ മാര്‍ഗങ്ങളിലൊന്നാണ് തേങ്ങാവെള്ളം. ഓക്കാനം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മാത്രം കുടിക്കുന്നത് ഭയാനകമായ തലവേദന മാറാനും നിര്‍ജലീകരണം മാറാനും സഹായിക്കും.

'കൂടാതെ, വാഴപ്പഴവും ഹാങ്ങോവര്‍ മാറാന്‍ ഉത്തമമാണ്. അവയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ ആസിഡുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹിക്കാന്‍ എളുപ്പമാണ് വാഴപ്പഴം. അല്‍പം ഇഞ്ചിയും ഹാങ്ങോവര്‍ മാറ്റാന്‍ ഉത്തമം തന്നെയാണ്. മദ്യപിച്ച ശേഷം വൈകുന്നേരം അവസാനം ഒരു ചീസ് ടോസ്റ്റ് പോലുള്ള കൊഴുപ്പ് നിറഞ്ഞ ഭക്ഷണവും ഹാങ്ങോവറില്‍ നിന്നും സംരക്ഷണം നല്‍കും.

'കൊഴുപ്പ്  വയറിനെ സംരക്ഷിക്കുകയും ശരീരത്തിലെ മദ്യം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ചെയ്യുമെന്നാണ് അമേരിക്കന്‍ ബാറിന്റെ ഡയറക്ടര്‍ പറയുന്നത്. അതൊടൊപ്പം 'ഉറങ്ങുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിക്കുക. 'പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ബേക്കണ്‍, മുട്ട എന്നിവ കഴിക്കുക. മുട്ടകള്‍ അത്ഭുതകരമാണ്; അവയില്‍ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. മദ്യത്തിന്റെ ഓക്‌സീകരണം വഴി ഉത്പാദിപ്പിക്കപ്പെടുന്ന വിഷവസ്തുവായ എഥനോള്‍ ഇല്ലാതാക്കാന്‍ മുട്ട സഹായിക്കും.

'ഒരു വാഴപ്പഴവും ഒരു കുപ്പി എനര്‍ജി ഡ്രിങ്കും കഴിച്ചാലും ഹാങ്ങോവര്‍ മാറ്റാം. എനര്‍ജി ഡ്രിങ്ക് വിറ്റാമിനുകളും പൊട്ടാസ്യവും നല്‍കുമ്പോള്‍ വാഴപ്പഴം ഊര്‍ജ്ജം പ്രദാനം ചെയ്യും. ഹാങ്ങോവര്‍ മാറ്റാന്‍ തക്കതായ മറ്റൊരു ചികിത്സയാണ് ഉറക്കം. മനുഷ്യന് സാധ്യമായത്രയും ഉറക്കമാണ് ഹാംഗ് ഓവറിന്റെ ലളിതമായ ചികിത്സ.  രാവിലെ ഉണരുക, ഡയോറലൈറ്റ് പോലുള്ള ചില പുനര്‍നിര്‍മ്മാണ ലവണങ്ങള്‍ കഴിക്കുക, തുടര്‍ന്ന് രണ്ട് മണിക്കൂര്‍ അധിക ഉറക്കം നേടാന്‍ ശ്രമിക്കുക.

ഹാങ്ങോവറുള്ളപ്പോള്‍ അധികം ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഈ വേളയില്‍ ഗുണത്തെക്കാള്‍ അധികം ദോഷമാകും ഉണ്ടാക്കുക. ചായ കുടിക്കുന്നത് ഹാങ്ങോവര്‍ റിലീഫ് നല്‍കും. എന്നാല്‍ കോഫി ഒഴിവാക്കുന്നതാണ് നല്ലത്.

ഒരിക്കലും ഒഴിഞ്ഞ വയറ്റില്‍ കുടിക്കരുത് എന്നാണ് ബാര്‍ ബിസിനസ് രംഗത്തുളളര്‍ നല്‍കുന്ന ഉപദേശം. കിടക്കും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഹാങ്ങോവറിലും മദ്യം കുടിച്ചേ തീരുവെന്നാണെങ്കില്‍ ഇഞ്ചി ബിയര്‍ ട്രൈ ചെയ്യാം. ഹാങ്ങോവര്‍ മാറ്റാനുള്ള ഒരു ഉത്തമ പാനീയങ്ങളാണ് ബ്ലഡി മേരിയും ഡേര്‍ട്ടി മേരിയും. തക്കാളി ജ്യൂസ്, ഉപ്പ്, വോഡ്ക, ടെക്വില എന്നിവയില്‍ ഏതെങ്കിലും മിക്‌സ് ചെയ്താണ് ഈ പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. ഹാങ്ങോവറില്‍ നിന്നും എളുപ്പത്തില്‍ ഈ പാനീയം ഉപയോഗിച്ച് രക്ഷ നേടാം.

ഹാങ്ങോവര്‍ പൂര്‍ണമായും മാറ്റാന്‍ സാധിക്കില്ലെങ്കിലും കുറയ്ക്കാന്‍ ചില ടിപ്‌സുണ്ട്.

ഓരോ ഗ്ലാസ് മദ്യത്തിനും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഷോട്ടുകള്‍ ഒഴിവാക്കാം. പഞ്ചസാര മിക്‌സ് ചെയ് ഡ്രിങ്കുകളും കുടിക്കരുത്.'കാരണം ഫ്രക്ടോസ് പഞ്ചസാര കരളിന് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ധാതുക്കള്‍ തിരികെ ലഭിക്കാന്‍ മദ്യം കഴിച്ചതിന് പിറ്റേ ദിവസം കക്ക, സുഷി തുടങ്ങിയ കടല്‍വിഭവങ്ങള്‍ കഴിക്കാം.

ഹാങ്ങോവര്‍ ഒഴിവാക്കാന്‍ വിവേകത്തോടെ മദ്യം തെരെഞ്ഞെടുത്താലും മതി.

വോഡ്ക അല്ലെങ്കില്‍ ജിന്‍ പോലുള്ള നിറമില്ലാത്ത മദ്യം കഴിക്കാം. അവയില്‍ ഹാംഗ് ഓവറുകള്‍ക്ക് കാരണമാകുന്ന വിഷവസ്തുക്കള്‍ വളരെ കുറവാണ്. കിടക്കും മുമ്പായി നന്നായി വെള്ളം കുടിക്കുക, പ്രഭാതഭക്ഷണത്തിന് പാന്‍കേക്കുകള്‍ ആകാം.

മദ്യം തെരെഞ്ഞെടുക്കുമ്പോള്‍ പഞ്ചസാര കലര്‍ന്നിട്ടില്ലാത്തവ കഴിക്കാം. വോഡ്ക കഴിച്ചതിന് പിന്നാലെ വെളുത്തുള്ളി അരച്ച് ചേര്‍ത്ത പാലു കുടിച്ചാല്‍ ഹാങ്ങോവര്‍ ഉണ്ടാകില്ലെന്നും അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു.

തേങ്ങാ വെള്ളം, സബര്‍ജില്ലി, നാരാങ്ങാ നീര് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയം കുടിച്ചാല്‍ അത് ശരീരത്തിനുള്ളിലെ മദ്യം തകര്‍ക്കുന്ന രണ്ട് എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും മോണിങ് സിക്ക്‌നസ് മാറ്റുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ ഡ്രിങ്കിനൊപ്പം ഒരു പ്ലേറ്റില്‍ ചീസ്, തക്കാളി, കുക്കുംബര്‍ എന്നിവയും കഴിക്കുന്നത് നല്ലതാണ്.


 

Read more topics: # how to get out,# from hangover,# foods,# drinks
how to get out from hangover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES