തന്റെ പെറ്റ് സ്‌കാന്‍ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ നോര്‍മല്‍ ആണെന്നും കുഴപ്പമൊന്നുമില്ലെന്നും രേണു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രേണു ഇക്കാര്യം അറിയിച്ചത്
ഹായ് കൂട്ടുകാരെ... കഴിഞ്ഞ ദിവസം പെറ്റ് സ്‌കാന്‍ എടുക്കാന്‍ പോയതിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞിരുന്നല്ലോ. സ്‌കാനിങ് പൂര്‍ത്തിയാക്കി അതിന്റെ റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് കയ്യില്‍ ലഭിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കുഴപ്പമൊന്നുമില്ലെന്നും റിസള്‍ട്ട് നല്ലതാണെന്നുമാണ് അറിയിച്ചിരിക്കുന്നത്.
വരുന്ന ചൊവ്വാഴ്ച നേരിട്ട് ഡോക്ടറെ കാണാന്‍ പോകുന്നുണ്ട്. ദൈവസഹായത്താല്‍ റിപ്പോര്‍ട്ടുകളെല്ലാം നോര്‍മല്‍ ആയിട്ടാണ് വന്നിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചും സ്നേഹം നല്‍കിയും കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം എന്നെ ചേര്‍ത്തുപിടിച്ച് ഇതുവരെയും കാത്തുപരിപാലിച്ച ദൈവത്തിന് അനന്തമായ നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും സ്നേഹവുമാണ് എനിക്ക് വലിയൊരു കരുത്ത്. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെ ഓര്‍ക്കണം. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി- എന്നാണ് രേണുവിന്റെ വാക്കുകള്‍.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മരണശേഷമാണ് സമൂഹമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ രേണു സജീവമാകാന്‍ തുടങ്ങിയത്. പ്രതിന്ധികളെ തരണം ചെയ്ത് ജീവിതം തിരികെ പിടിക്കുന്നതിനിടയിലാണ് തനിക്ക് കാന്‍സറാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.