ശരീരപ്രകൃതി അനുസരിച്ച് ഭൂരിഭാഗം ആളുകള്‍ക്കും പരാതി മാത്രമാണ്. വണ്ണം കൂടിയാലും പ്രശ്‌നം വണ്ണം കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്.
വണ്ണമുള്ളവര്‍ക്കേ അതിന്റെ വിഷമം എത്രമാത്രമെന്ന് മനസിലാകൂ. മറ്റുള്ളവര്‍ക്ക് മുന്നില്‍ പലപ്പോഴും അപഹാസ്യരായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ പരമദയനീയം തന്നെ. തടി കുറയാന്‍ എന്തു മാര്‍ഗമെന്ന് ആലോചിച്ച് വിഷമിക്കുകയല്ലാതെ മറ്റൊരുമാര്‍ഗം ഇക്കൂട്ടര്‍ക്കില്ലെന്നു പറയാന്‍ വരട്ടെ. തടിയുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വണ്ണം കുറയ്ക്കാം, ചില പാനീയങ്ങള്‍ കുടിച്ചാല്‍ മതി.
കരിക്കിന്‍ വെള്ളത്തിന് തന്നെയാണ് ഇതില്‍ ആദ്യസ്ഥാനം. ഇളനീരില്‍ ക്രൃത്രിമമായി ഒന്നു ചേര്‍ത്തിട്ടില്ലെന്നതു തന്നെ അഥിന്റെ ആദ്യഗുണം. മറ്റേത് ജ്യൂസുകളേക്കാളും കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. കൂടുതല്‍ ഊര്‍ജം നല്‍കും.
കൂടുതല്‍ ശാരീരിക അധ്വാനത്തിന് സഹായിക്കും.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്.വെജിറ്റബിള്‍ ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കുക വഴിയാണ് ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്. ഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പ് പച്ചക്കറി ജ്യൂസ് കുടിച്ചു നോക്കൂ. കാര്യമായ പ്രയോജനം ലഭിക്കും.കൊഴുപ്പില്ലാത്ത പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.