മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. 'മസ്തിഷ്‌കമരണം' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി പോകുമ്പോഴാണ് താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. അപകട വിവരം നിരഞ്ജന്‍ തന്നെയാണ് മാധ്യമങ്ങളോട് പങ്ക് വ്ചത്.
'വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്‌നമുണ്ട്. ഞങ്ങളുടെ വണ്ടിയില്‍ വന്നിടിച്ചത് ഒരു കെ.എസ്.ആര്‍.ടി.സി ബസ് ആണ്. വളവ് തിരിഞ്ഞപ്പോള്‍ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,'' നിരഞ്ജ് മണിയന്‍പിള്ള രാജു പറഞ്ഞു.
വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്‌നമുണ്ട്. ഞങ്ങളുടെ വണ്ടിയില്‍ വന്നിടിച്ചത് ഒരു കെ.എസ്.ആര്‍.ടി.സി ബസ് ആണ്. വളവ് തിരിഞ്ഞപ്പോള്‍ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,നിരഞ്ജ് മണിയന്‍പിള്ള രാജു പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് വെച്ച് മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. താരം ഓടിച്ചിരുന്ന കാര്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയതും വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍പിള്ള രാജു, ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വന്ന് തന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പുതിയ ചിത്രമായ 'മസ്തിഷ്‌കമരണം' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.