Latest News

'സാര്‍ പണ്ട് ബലാത്സംഗങ്ങള്‍ മനോഹരമായി സ്‌ക്രീനില്‍ ചെയ്ത ആളാണ്'; അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ; മീരയുടെ ചോദ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Malayalilife
 'സാര്‍ പണ്ട് ബലാത്സംഗങ്ങള്‍ മനോഹരമായി സ്‌ക്രീനില്‍ ചെയ്ത ആളാണ്'; അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ; മീരയുടെ ചോദ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സിനിമകളിലെ ബലാത്സംഗ രംഗങ്ങളെ 'മനോഹരം' എന്ന് വിശേഷിപ്പിച്ച അവതാരക മീര അനിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. നടന്‍ ടി.ജി. രവിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മീരയുടെ പരാമര്‍ശം. ഒരു കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചോദ്യം അനുചിതമാണെന്നും സാമൂഹിക പ്രതിബദ്ധതയില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബര്‍ ലോകം രംഗത്തെത്തിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭിമുഖത്തിന്റെ ക്ലിപ്പില്‍, 'സാര്‍ പണ്ട് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ മനോഹരമായി സ്‌ക്രീനില്‍ ചെയ്ത ഒരാളാണ്, അന്ന് ഇന്‍സ്റ്റ?ഗ്രാമില്ല, യൂട്യൂബില്ല, ട്രോളന്‍മാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ?' എന്നാണ് മീര ടി.ജി. രവിയോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി, തനിക്ക് മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടാകുമായിരുന്നു എന്നാണ് ടി.ജി. രവി പറയുന്നത്. 

ഒരു കുറ്റകൃത്യത്തെ 'മനോഹരം' എന്ന് വിശേഷിപ്പിക്കാന്‍ ചില്ലറ ധൈര്യമൊന്നും പോരെന്നും ഇത്തരം ചോദ്യങ്ങള്‍ തികച്ചും അനുചിതമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പൊതുവായ അഭിപ്രായം. അവതാരകയുടെ ചോദ്യരീതി സംവേദനക്ഷമമല്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് മീര അനിലിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തുന്നത്. 

നിലവാരമില്ലാത്ത ചോദ്യങ്ങളുടെ പേരില്‍ മീര അനില്‍ വിമര്‍ശനം നേരിടുന്നത് ഇത് ആദ്യമായല്ല. മുന്‍പ് ബ്ലെസ്സി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം' സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ നടന്‍ മോഹന്‍ലാലിനോട് ചോദിച്ച ചോദ്യവും വലിയ ചര്‍ച്ചയായിരുന്നു. ലാലേട്ടനെ എന്തുകൊണ്ടായിരിക്കും നജീബായി ബ്ലെസ്സി പരിഗണിക്കാത്തത് എന്ന മീരയുടെ ചോദ്യത്തിന്, 'ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കേണ്ട' എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ബിഗ് ബോസ് താരം റിയാസ് സലീമിനോട് വേദിയില്‍ വെച്ച് 'ആണാണോ പെണ്ണാണോ' എന്ന് ചോദിച്ചതടക്കം, മീരയുടെ പല ചോദ്യങ്ങളും മുന്‍പും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Read more topics: # മീര അനില്‍
meera anil abou unwanted questions attack social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES