കേരള കഫേയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പതിനെട്ടാം പടി അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും പതിനെട്ടാം പടിയേറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ശബരിമല സന്നിധാനത്തെ കാര്യമല്ല പറഞ്ഞു വരുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമാണ് പതിനെട്ടാംപടി. സിനിമയുടെ തിരക്കഥയും സംവിധാനവും ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് പേന ചലിപ്പിച്ച ശേഷം ശങ്കര്‍ എഴുതുന്ന 'പതിനെട്ടാം പടിയില്‍' ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ്പോസ്റ്ററുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിനെട്ടാംപടിയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുുണ്ട്.
നേരത്തെ അഭിനേതാക്കളെ തിരഞ്ഞെടുക്കുതിനായി വിപുലമായ ഓഡിഷനാണ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. 15000 പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തത്. വെള്ളിത്തിര എല്ലാവരുടേതും കൂടിയാണ് എന്ന് നിവിന്‍ പോളിയുടെ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു കാസ്റ്റിങ് കോള്‍. ഓഗസ്റ്റ് സിനിമക്ക് വേണ്ടി ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രം വിഷുവിനു റിലീസാകും.