Latest News

ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാന്‍ പറ്റില്ല; കേരള പൊലീസിന് ഞാനതിന് അവസരം കൊടുക്കില്ല;'തെറ്റുപറ്റി,നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം..'; ജയിലര്‍ ടുവിന്റെ ട്രെയിലര്‍ റസ്‌പോണ്‍സ് വീഡിയോയുമായി അശ്വന്ത് കോക്ക്; മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ കേസില്‍ പ്രതികരണം ഇങ്ങനെ

Malayalilife
 ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാന്‍ പറ്റില്ല; കേരള പൊലീസിന് ഞാനതിന് അവസരം കൊടുക്കില്ല;'തെറ്റുപറ്റി,നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം..'; ജയിലര്‍ ടുവിന്റെ ട്രെയിലര്‍ റസ്‌പോണ്‍സ് വീഡിയോയുമായി അശ്വന്ത് കോക്ക്; മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ കേസില്‍ പ്രതികരണം ഇങ്ങനെ

മദ്യപിച്ച് വാഹനമോടിച്ച് കോഴിക്കോട് വെച്ച് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കിയതിന് യൂട്യൂബര്‍ അശ്വന്ത് കോക്കിനെ അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തി.

ജയിലര്‍ 2 ട്രെയിലറിന്റെ റെസ്‌പോണ്‍സ് വീഡിയോയിലാണ് അശ്വന്ത് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിച്ചത്. ഇനി താന്‍ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പറയുന്നു. നിയമവിരുദ്ധമായി താന്‍ ജീവിതത്തില്‍ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് കൂട്ടിച്ചേര്‍ത്തു.

''എന്റെ ജയിലര്‍ 2 റിവ്യു വണ്‍ മില്യണ്‍ അടിച്ചിരിക്കും. അത് എന്റെ അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. കുറേപ്പേര്‍ പറയുന്നത് എന്റെ വീഡിയോ ഇനി കാണേണ്ട, ഞാന്‍ മോശക്കാരനാണ് എന്ന്. ചെയ്തത് തെറ്റാണ്. അത് അംഗീകരിക്കുന്നു. തെറ്റുകള്‍ പറ്റും. പെന്‍സിലിന്റെ പിറകിലെന്തിനാണ് ഇറേസര്‍. എഴുതുമ്പോള്‍ തെറ്റും എന്നുറപ്പുള്ളത് കൊണ്ടാണ്. അങ്ങനെ സംഭവിക്കും.

ഞാന്‍ മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലായിരുന്നു. എനിക്കെന്റേതായ കാരണമുണ്ട്. പക്ഷേ, ഇനിയൊരിക്കലും ചെയ്യില്ല. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാന്‍ പറ്റില്ല. കേരള പൊലീസിന് ഞാനതിന് അവസരം കൊടുക്കില്ല. നിയമവിരുദ്ധമായി ഞാന്‍ ചെയ്ത ഏക കാര്യം ഇതാണ്. പണ്ട് പബ്ലിക് സ്‌മോക്കിംഗ് ഉണ്ടായിരുന്നു. ഇന്ന് ഇല്ല. വേറൊന്നും ഞാന്‍ ചെയ്യാറില്ല. ഇത് എന്നോടുള്ള പ്രോമിസ് ആണ്. വേറെ ആര്‍ക്കും വേണ്ടിയല്ല'', എന്നാണ് അശ്വന്ത് കോക്ക് വീഡിയോയില്‍ പറയുന്നത്.

അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് യൂട്യൂബര്‍ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിലായത്. കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് 3 വാഹനങ്ങളില്‍ ഇടിച്ചെന്നായിരുന്നു പരാതി.
 

aswanth kok about drink and drive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES