Latest News

കൊറച്ചൊക്കെ കൂടൊത്രം ചെയ്യടാ... ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാന്‍ പന്തളം അയ്യപ്പന്റെ മണ്ണില്‍ ഹാപ്പി ആണ്; കൈയില്‍ ബാന്‍ഡേജ് ചുറ്റി ആശുപത്രിയില്‍ ഉള്ള വീഡിയോയുമായി മേഘ; കര്‍മയെന്ന് വിമര്‍ശകരും

Malayalilife
കൊറച്ചൊക്കെ കൂടൊത്രം ചെയ്യടാ... ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാന്‍ പന്തളം അയ്യപ്പന്റെ മണ്ണില്‍ ഹാപ്പി ആണ്; കൈയില്‍ ബാന്‍ഡേജ് ചുറ്റി ആശുപത്രിയില്‍ ഉള്ള വീഡിയോയുമായി മേഘ; കര്‍മയെന്ന് വിമര്‍ശകരും

സോഷ്യല്‍മീഡിയയില്‍ കത്തി നിന്ന വിവാദങ്ങള്‍ക്ക് അല്പ്പം അറുതി വന്നതിന് പിന്നാലെ വീണ്ടും വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് നടനും യൂട്യൂബറുമായ അഖില്‍ എന്‍ആര്‍ഡിയുടെ മുന്‍ഭാര്യ മേഘ നായര്‍.കൈയില്‍ ബാന്‍ഡേജ് ചുറ്റി ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് മേഘ പങ്കുവച്ചത്. 

''ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാന്‍ ഇവിടെ ഹാപ്പിയാണ്'' എന്ന സന്ദേശത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.പുതിയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്

9ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാന്‍ പന്തളം അയ്യപ്പന്റെ മണ്ണില്‍ ഹാപ്പിയാണ്, സ്വാമി ശരണം എന്ന അടിക്കുറിപ്പോടെയാണ് മേഘ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ,കുറച്ചൊക്കെ കൂടോത്രം ചെയ്യെടാഎന്നും വീഡിയോയില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ കൈയിലെ പരുക്കിന് കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ താരം തയ്യാറായിട്ടില്ല.

മിഥുനം സിനിമയിലെ ജഗതിയുടെ പ്രശസ്തമായ എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാന്‍ ശ്രമിക്കുന്നവന്റെ ശിരസ് പിളര്‍ന്ന് അന്തരിക്കണേഎന്ന കോമഡി ഡയലോഗാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ നില്‍ക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്നാണ് സൈബര്‍ ഇടങ്ങളിലെ സംസാരം.

അതേസമയം, വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ;ഇതൊക്കെ തുടക്കം മാത്രമാണ്കര്‍മത്തിന്റെ ഫലമാണ്എന്നിങ്ങനെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് കമന്റ് ബോക്‌സില്‍ കൂടുതലായും നിറയുന്നത്. നേരത്തെ അഖിലുമായുള്ള വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്നും മേഘയ്ക്ക് വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

മേഘയുടെ വീട്ടില്‍നിന്നുള്ള മാറ്റവും സംബന്ധിച്ച് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ നടന്നിരുന്നു. മറ്റൊരാള്‍ക്കൊപ്പം പോയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും മേഘ പ്രതികരിച്ചിരുന്നു. താന്‍ വീട് വിട്ടിറങ്ങിയതിന് കാരണങ്ങളുണ്ടെന്നും അവ പൊതുജനത്തിന് മുന്നില്‍ വിശദീകരിക്കാന്‍ താല്‍പര്യമില്ലെന്നും മേഘ നേരത്തെ വ്യക്തമാക്കിയിരുന്നു.

 


        

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Megha Nair (@megha_nair10)

        

megha nair NEW video in hospital

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES