ഭര്‍ത്താവിനൊപ്പമുളള ചിത്രവും വൈകാരിക കുറിപ്പും പങ്കുവെച്ച് സോഷ്യല്‍ മീഡിയ താരവും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത്. നിശാന്ത് ആണ് സീമ വിനീതിന്റെ ജീവിതപങ്കാളി.
ചില സ്വപ്നങ്ങള്‍ നമ്മള്‍ ആഗ്രഹിച്ചാല്‍ മാത്രം സഫലമാകില്ല. അതിനായി ഒരുപാട് പോരാടണം, ഒരുപാട് കാത്തിരിക്കണം, ഒരുപാട് കണ്ണുനീര്‍ ഒഴുക്കണം... ഒടുവില്‍ എല്ലാം മറികടന്ന്, നമ്മള്‍ സ്നേഹിക്കുന്ന ഒരാളുടെ കൈപിടിച്ച് മുന്നോട്ട് നടക്കാനുള്ള ധൈര്യം കണ്ടെത്തണം.
ഞങ്ങളുടെ വിവാഹവും അങ്ങനെയൊരു സ്വപ്നമായിരുന്നു... രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്നേഹം മാത്രമായിരുന്നില്ല ഇത്. ഒരുപാട് ചോദ്യങ്ങള്‍ക്കും, എതിര്‍പ്പുകള്‍ക്കും, ബുദ്ധിമുട്ടുകള്‍ക്കും, വേദനകള്‍ക്കും മുന്നിലൂടെ കൈവിടാതെ ഒരുമിച്ച് നടന്നെത്തിയ രണ്ട് മനുഷ്യരുടെ യാത്രയായിരുന്നു ഇത്..
ഞങ്ങളുടെ സ്നേഹത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും, ഞങ്ങളെ ഒരുമിച്ച് കാണാനും, ഞങ്ങളുടെ വിവാഹം സന്തോഷത്തോടെ ആഘോഷിക്കാനും ഞങ്ങള്‍ ഒരുപാട് നാളുകള്‍ കാത്തിരുന്നു. ഒരുപാട് fight ... ഒരുപാട് struggle ... ഒരുപാട് കണ്ണുനീര്‍... പക്ഷേ അതിനേക്കാള്‍ കൂടുതല്‍ സ്നേഹവും പ്രതീക്ഷയും ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയി.
ഒടുവില്‍, ഞങ്ങള്‍ ഏറെ ആഗ്രഹിച്ച ആ ദിവസം എത്തി... രണ്ട് കുടുംബങ്ങളും ഒന്നിച്ച് ചേര്‍ന്ന്, ഞങ്ങളുടെ സന്തോഷത്തിന് ഒപ്പം നിന്ന ആ ദിവസം. അന്ന് ഞങ്ങളുടെ കൈകളില്‍ ചേര്‍ന്നത് രണ്ട് ജീവിതങ്ങള്‍ മാത്രമല്ല... ഒരുപാട് നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം കൂടിയായിരുന്നു. ഈ ചിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നും മനസ്സില്‍ ഒരുപാട് വികാരങ്ങളാണ്... സന്തോഷം, സമാധാനം, നന്ദി, കണ്ണുനീര്‍... എല്ലാം ഒരുമിച്ച്. കാരണം ഈ ചിത്രങ്ങളില്‍ കാണുന്നത് ഒരു വിവാഹദിവസം മാത്രമല്ല...ഞങ്ങള്‍ ഒരുമിച്ച് നേടിയെടുത്ത ഒരു ജീവിതമാണ്.- വിവാഹചിത്രങ്ങള്‍ക്കൊപ്പം സീമ വിനീത് കുറിച്ചു.
2025 ജൂണില്‍ ആയിരുന്നു സീമ വിനീതും നിശാന്തും വിവാഹിതരായത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 2024 സെപ്റ്റംബറില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.