തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'യാത്ര'യ്ക്കായുള്ള കാത്തിരിപ്പിലാണ. രണ്ട് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രം നേടിയത്. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് യാത്ര.
ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഇതിനോടകം ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ചില്ലയും ശശി ദേവി റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 70 എംഎം എന്റെര്‍ടെയ്ന്‍ മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിലും പുറമേ മലയാളത്തിലും തമിഴിലും ചിത്രം എത്തുന്നു.
ഫെബ്രുവരി എട്ടിനാണ് യാത്ര മൂന്നു ഭാഷകളിലായി റിലീസ് ചെയ്യുന്നത്. ആഗോള വിപണികളില്‍ വന്‍ പ്രചാരത്തോടെയാണ് യാത്ര അവതരിപ്പിക്കുന്നത്. യുഎസില്‍ ഫെബ്രുവരി 7ന് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിട്ടുണ്ട്.