Latest News

കുറേ സിനിമകളില്‍ ഡബ്ബിങ് ചെയ്തപ്പോള്‍ ക്രിഞ്ച് അടിച്ചിട്ടുണ്ട്;സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്ന ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു; ഭാഗ്യലക്ഷ്മി

Malayalilife
 കുറേ സിനിമകളില്‍ ഡബ്ബിങ് ചെയ്തപ്പോള്‍ ക്രിഞ്ച് അടിച്ചിട്ടുണ്ട്;സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്ന ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു; ഭാഗ്യലക്ഷ്മി

ചെറുപ്രായത്തില്‍ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് ശബ്ദം നല്‍കിയ വ്യക്തിയാണ്. സിനിമാപ്രേമികളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന നിരവധിയേറെ ഐക്കോണിക് കഥാപാത്രങ്ങള്‍ക്കാണ് താരം തന്റെ ശബ്ദത്തിലൂടെ ജീവന്‍ നല്‍കിയത്.മൂന്ന് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വര്‍ഷങ്ങളായി നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ടെങ്കിലും ചില സിനിമകളിലെ ഡയലോഗുകള്‍ ഡബ്ബ് ചെയ്യുമ്പോള്‍ തനിക്ക് തന്നെ ക്രിഞ്ച് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി. ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പറയുമ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും, ചില ഡയലോഗുകള്‍ കേട്ട് സ്വന്തം ശബ്ദത്തോട് പോലും വെറുപ്പ് തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ആര്‍ജെ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി.

''കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

പിന്നാലെ ഹിറ്റ് ചിത്രത്തിലെ ഡയലോഗ് പറയേണ്ടി വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ' ഒരു ഭയങ്കര പേര് കേട്ട സിനിമയാണ്. അതില്‍ 'സ്ത്രീകള്‍ എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ കാല്‍ക്കീഴിലാണ്' എന്നൊക്കെയുള്ള ഡയലോഗുണ്ട്. അയ്യോ, അതൊക്കെ എനിക്ക് പറ്റില്ല, പറ്റില്ല എന്ന് പറയും. അപ്പോള്‍ എന്നോട് മിണ്ടാതെ ഒന്ന് ഡബ്ബ് ചെയ്യ് എന്ന് അവര്‍ പറയും. ചെറുപ്പത്തിലൊക്കെ ഞാന്‍ 'ഇത് എന്ത് വൃത്തികെട്ട ഡയലോഗാണ്' എന്ന് പറയുമായിരുന്നു,' ഭാഗ്യലക്ഷ്മി പറഞ്ഞു.

മമ്മൂട്ടി സിനിമയില്‍ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണെന്ന് പറഞ്ഞതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ''ആ സമയത്തൊക്കെ ഞാന്‍ എതിര്‍പ്പു പറഞ്ഞിട്ടുണ്ട്. പക്ഷെ ക്ലോസില്‍ ആയതിനാല്‍ ഒന്നും ചെയ്യാനും പറ്റില്ല. അവിടെയൊന്നും ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം അങ്ങനെയായിരിക്കും. ചിത്ര പറയും, ചില വാക്കുകള്‍ വരുമ്പോള്‍ എനിക്ക് പാടാന്‍ പറ്റില്ലെന്ന്. നമുക്ക് അങ്ങനെ പറയാന്‍ പറ്റില്ല'' ഭാഗ്യലക്ഷ്മി പറയുന്നു.


 

bhagyalakshmi recalls doubbing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES