Latest News

സുഹൃത്തിന്റെ കുഞ്ഞിനെ 80കാരന്‍ പാസ്റ്റര്‍ പീഡിപ്പിച്ചു; കുത്തിയ അമ്മ ജയിലില്‍; പാസ്റ്ററുടെ ചോക്ലേറ്റ് ചതി! ദിയ സന ലൈവിലൂടെ പങ്ക് വച്ചത്

Malayalilife
 സുഹൃത്തിന്റെ കുഞ്ഞിനെ 80കാരന്‍ പാസ്റ്റര്‍ പീഡിപ്പിച്ചു; കുത്തിയ അമ്മ ജയിലില്‍; പാസ്റ്ററുടെ ചോക്ലേറ്റ് ചതി! ദിയ സന ലൈവിലൂടെ പങ്ക് വച്ചത്

സുഹൃത്തായ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ 80 വയസ്സുകാരനായ പാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആക്ടിവിസ്റ്റ് ദിയ സന. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ദിയ സന നടക്കുന്ന അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും വിവരം അറിഞ്ഞപ്പോള്‍ അമ്മ ഇയാളെ കുത്തിയെന്നും ദിയ സന വെളിപ്പെടുത്തുന്നു.

ദിയ സനയുടെ വാക്കുകള്‍: വല്ലാത്തൊരു ഇമോഷണല്‍ സ്റ്റേജില്‍ നിന്നാണ് സംസാരിക്കുന്നത്. മിനിഞ്ഞാന്ന് രാത്രി പത്തേ മുക്കാലോട് കൂടി എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചിട്ട് പറഞ്ഞു ഒന്ന് വീട്ടിലേക്ക് പെട്ടെന്ന് വരണം എന്ന്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, എന്റെ കുഞ്ഞിനെ ഒരാള്‍ പീഡിപ്പിച്ചു എന്ന്. കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ പാനിക് ആയി

ഞാന്‍ ഫോണ്‍ വെച്ച് മറ്റൊരു സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് വരണം അവളുടെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞു. എന്റെ അവസ്ഥ കണ്ട് വലിയ പ്രശ്നമെന്തോ ആണെന്ന് മനസ്സിലാക്കി അവര്‍ പെട്ടെന്ന് എത്തി. ഞങ്ങള്‍ ഓടി അവളുടെ വീട്ടില്‍ എത്തി.

പോലീസ് സ്റ്റേഷനില്‍ പോകാമെന്നും കുട്ടിയുടെ മെഡിക്കല്‍ കണ്ടീഷന്‍ നോക്കണമെന്നും ആശുപത്രിയില്‍ പോകണം എന്നൊക്കെ അവളോട് സംസാരിക്കുന്നതിനിടെ അവള്‍ പാനിക്കായി ഓടിപ്പോയി. തൊട്ടയല്‍പ്പക്കത്താണ് അയാളുടെ വീട്. അവളുടെ സഹോദരനും എന്റെ സുഹൃത്തും എല്ലാവരും ചേര്‍ന്നാണ് അങ്ങോട്ട് പോയത്. എനിക്ക് പെട്ടെന്ന് അവിടേക്ക് എത്താനായില്ല. ഒരു മതിലൊക്കെ ചാടി പോകുന്ന അവസ്ഥയായിരുന്നു.

എല്ലാം ഏതാനും മിനുറ്റുകള്‍ക്കുള്ളിലായിരുന്നു. അവള്‍ ചെന്ന് ബെല്ലടിച്ചു, അയാള്‍ വാതില്‍ തുറക്കാന്‍ നോക്കുമ്പോള്‍ ഇവളാണെന്ന് കണ്ട് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. ഇവള്‍ കതക് തള്ളിത്തുറന്നു, അയാളെ കുത്തി. അവള്‍ അയാളെ രണ്ട് മൂന്ന് കുത്ത് കുത്തി. അവള്‍ തിരിച്ച് വരുമ്പോഴാണ് ഞാന്‍ എത്തുന്നത്. എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോള്‍, അത് ഞാന്‍ ചെയ്തെടീ എന്നാണ് അവള്‍ പറഞ്ഞത്. വീട്ടിലിരുന്ന പിച്ചാത്തിയെങ്ങാനും ആണ് എടുത്ത് കൊണ്ട് പോയി ചെയ്തതാണ്. 

അവള്‍ ആരോഗ്യപ്രശ്നങ്ങളും ഒക്കെ കാരണം വളരെ ഒറ്റപ്പെട്ട് നിന്നിരുന്ന ഒരാളാണ്. കുറച്ച് നാളുകളായി കുറച്ച് പ്രശ്നങ്ങളിലായിരുന്നു. അപ്പോഴാണ് ആ കുട്ടിയുടെ അവസ്ഥ കാണുന്നതും ആ രീതിയില്‍ പ്രതികരിച്ചതും. ഒരു വര്‍ഷത്തോളമായി അയാള്‍ ആ രീതിയില്‍ കുട്ടിയോട് പെരുമാറുന്നുണ്ടായിരുന്നു. കുഞ്ഞിന് മൂത്ര നാളിയില്‍ അണുബാധ ഉണ്ടായത് പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. 80 വയസ്സുള്ള പാസ്റ്ററായ ഒരു വ്യക്തിയാണ് ഇത് ചെയ്തത് എന്നത് വളരെ ഞെട്ടിക്കുന്നതാണ്. മിഠായിയും റംബൂട്ടാനും നല്‍കാം എന്ന് പറഞ്ഞാണ് അയാള്‍ കുട്ടികളെ ആകര്‍ഷിച്ചിരുന്നത്. 

അയാള്‍ മരണപ്പെട്ടിട്ടില്ല, സുഖം പ്രാപിച്ച് വരുന്നു. അയാള്‍ക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. അയാളെ ആക്രമിച്ചതിന് അവള്‍ക്കെതിരെയും കേസുണ്ട്. ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ല. അവള്‍ ജയിലിലേക്ക് പോയതില്‍ വിഷമം ഉണ്ടെന്നും എല്ലാവരും സ്വന്തം മക്കളെ വളരെ ശ്രദ്ധിക്കണമെന്നും ദിയ സന പറയുന്നു.

Read more topics: # ദിയ സന
diya sana about pastor abuses minor child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES