ലൈംഗികാതിക്രമ, ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ പ്രമുഖ റാപ്പര്‍ വേടന് വിദേശയാത്രയ്ക്കായി പ്രത്യേക പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
നിലവിലുള്ള കേസ് വിവരങ്ങളും കോടതി ഉത്തരവുകളും വ്യക്തമായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് തയ്യാറാക്കേണ്ടത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായി എന്നതുകൊണ്ടുമാത്രം ഒരാളുടെ വിദേശയാത്രയ്ക്കുള്ള ഭരണഘടനാപരമായ അവകാശം പൂര്‍ണ്ണമായി തടയാനാകില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ നിരീക്ഷിച്ചു.
ാേവിദേശത്ത് പോകാന്‍ അനുമതിയും അനുയോജ്യമായ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തേടിയാണ് വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലും വേടന്‍ പ്രതിയാണ്.