Latest News

ഇവരുടെ സ്‌നേഹം ചിലപ്പോള്‍ ഈശ്വരന്മാര്‍ക്ക് പോലും അസൂയ തോന്നിക്കാണും; ജീവിതത്തില്‍ നല്ലൊരു പാര്‍ട്ണര്‍ ഉണ്ടാവുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യം അല്ല;ഫൈറ്റ് ചെയ്യാവുന്നതിലും അപ്പുറം ഫൈറ്റ് ചെയ്തു; കാന്‍സര്‍ കീഴടക്കിയ  ലേഖ അംബുജാക്ഷന്റെ വിയോഗത്തില്‍ സീമ.ജി.നായര്‍ കുറിച്ചത്

Malayalilife
ഇവരുടെ സ്‌നേഹം ചിലപ്പോള്‍ ഈശ്വരന്മാര്‍ക്ക് പോലും അസൂയ തോന്നിക്കാണും; ജീവിതത്തില്‍ നല്ലൊരു പാര്‍ട്ണര്‍ ഉണ്ടാവുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യം അല്ല;ഫൈറ്റ് ചെയ്യാവുന്നതിലും അപ്പുറം ഫൈറ്റ് ചെയ്തു; കാന്‍സര്‍ കീഴടക്കിയ  ലേഖ അംബുജാക്ഷന്റെ വിയോഗത്തില്‍ സീമ.ജി.നായര്‍ കുറിച്ചത്

സാമൂഹ്യമാധ്യമങ്ങളിലൂടെ കാന്‍സര്‍ അതിജീവന യാത്രയും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളുമൊക്കെയായി നി്‌റഞ്ഞ് നിന്നിരുന്ന ലേഖ അംബുജാക്ഷന്റെ വിയോഗം ഏവരുടയുമ കണ്ണ്‌നിറക്കുകയാണ്. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായിക, ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍ എ്ന്നീ മേഖലകളില്‍ നിറഞ്ഞ് നിന്നിരുന്ന ലേഖ 2019 പുറത്തിറങ്ങിയ 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന ചിത്രത്തിന്റെ നിര്‍മാണം, തിരക്കഥ, സംഭാഷണം എന്നിവയ്‌ക്കൊപ്പം ഗാനരചനയും സംഗീതവും നിര്‍വഹിച്ചിട്ടുമുണ്ട്. ലേഖയുടെ മരണവിവരം ഭര്‍ത്താവ് അംബുജാക്ഷനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കാന്‍സര്‍ അതിജീവനത്തിന്റെ പോരാട്ടവും ജീവിതത്തിലെ പ്രതീക്ഷകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന ലേഖ അംബുജാക്ഷന്റെ വിയോഗത്തില്‍ വേദന പങ്കിട്ട് നടി സീമ ജി. നായര്‍ കുറിച്ചതിങ്ങനവെയാണ്.ലേഖയും ഭര്‍ത്താവ് അംബുജാക്ഷനും തമ്മിലുള്ള ആഴത്തിലുള്ള സ്‌നേഹത്തെക്കുറിച്ചും കുടുംബം നടത്തിയ പോരാട്ടത്തെക്കുറിച്ചും ഓര്‍ത്താണ് സീമയുടെ കുറിപ്പ്. ലേഖയുടെ വിയോഗം കുടുംബത്തിന് താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്നും സീമ പ്രാര്‍ഥിച്ചു.

ലേഖയുടെ പോരാട്ടം ഏറെ വലുതായിരുന്നുവെന്നും ജീവിതത്തില്‍ നല്ലൊരു പങ്കാളിയെ ലഭിച്ചത് ഇരുവരുടെയും ഭാഗ്യമാണെന്നും സീമ കുറിച്ചു. ലേഖയും കുടുംബവും സാധ്യമായതിന്റെ പരമാവധി പോരാടിയെന്നും ഭര്‍ത്താവിനെയും മക്കളെയും വിട്ടുപോകാന്‍ ലേഖയ്ക്ക് ഏറെ വേദനയായിരിക്കുമെന്നും സീമ പറഞ്ഞു. അംബുജാക്ഷനും മക്കളും ഈ വിയോഗത്തില്‍ നിന്ന് കരകയറാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയില്ലെന്നും അതിനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ലേഖ, തന്റെ കാന്‍സര്‍ അതിജീവന യാത്രയും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും നിരന്തരം പങ്കുവച്ചിരുന്നു. 2019ല്‍ പുറത്തിറങ്ങിയ 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന ചിത്രത്തിന്റെ നിര്‍മാണം, തിരക്കഥ, സംഭാഷണം എന്നിവയ്‌ക്കൊപ്പം ഗാനരചനയും സംഗീതവും നിര്‍വഹിച്ചിട്ടുമുണ്ട്. ലേഖയുടെ മരണവിവരം ഭര്‍ത്താവ് അംബുജാക്ഷനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

seema G nair ABOUT lekha ambujakshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES