Latest News

ബന്ധം പരസ്യമാക്കേണ്ട ആവശ്യം തോന്നിയിരുന്നില്ല, അത് എന്റര്‍ടെയ്ന്‍മെന്റിന് ഉള്ളതായിരുന്നില്ല'; വര്‍ഷങ്ങള്‍ നീണ്ട പ്രണയം രഹസ്യമാക്കിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും 

Malayalilife
 ബന്ധം പരസ്യമാക്കേണ്ട ആവശ്യം തോന്നിയിരുന്നില്ല, അത് എന്റര്‍ടെയ്ന്‍മെന്റിന് ഉള്ളതായിരുന്നില്ല'; വര്‍ഷങ്ങള്‍ നീണ്ട പ്രണയം രഹസ്യമാക്കിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും 

വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം പരസ്യമാക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സിനിമാ ലോകത്ത് നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും അത് പരസ്യമായി സമ്മതിച്ചിരുന്നില്ല. 

തങ്ങളുടെ പുതിയ ചിത്രമായ 'രണബലി'യുടെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ്സ് തുറന്നത്. 'ഇക്കാര്യത്തില്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയിരുന്നില്ല. എട്ട് വര്‍ഷമായി രശ്മികയെ അറിയാം. ആദ്യം സഹതാരമായിരുന്നു. പിന്നെ സുഹൃത്തായി. പതിയെ പ്രണയത്തിലേയ്ക്ക് കടന്നു. അതിന് ശേഷം ഇപ്പോള്‍ തന്റെ ഭാര്യയായി'- വിജയ് ദേവരകൊണ്ട പറഞ്ഞു. 

'തങ്ങളുടെ ബന്ധം ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയുള്ളതായിരുന്നില്ല. തങ്ങളുടെ ബന്ധം തങ്ങളുടേത് മാത്രമാണ്. മറച്ചുവക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പുറത്തുള്ളവരോട് പറയണമെന്നില്ല'- എന്നായിരുന്നു രശ്മിക പറഞ്ഞത്.

Rashmika Mandanna and Vijay Deverakonda open up on

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES