Latest News

ഞാന്‍ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നപ്പോഴല്ല എന്നെ, റാം അമുദന്‍ എന്ന കഥാപാത്രം ചെയ്യാനായി വിളിച്ചത്; എന്നെ ഞാനാക്കിയത് മമ്മൂട്ടിയെന്ന നടനാക്കിയത്, നിങ്ങളോരോരുത്തരുമാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍..! 

Malayalilife
topbanner
ഞാന്‍ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നപ്പോഴല്ല എന്നെ, റാം അമുദന്‍ എന്ന കഥാപാത്രം ചെയ്യാനായി വിളിച്ചത്; എന്നെ ഞാനാക്കിയത് മമ്മൂട്ടിയെന്ന നടനാക്കിയത്, നിങ്ങളോരോരുത്തരുമാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍..! 

മലയാളസിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴിലേക്ക് തിരിച്ചെത്തുന്നത്. ഗോവന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധക ലോകം. 

അമുദനായുള്ള വേഷപകര്‍ച്ചയില്‍ തന്നെ അമ്പരന്ന് ഇരിക്കുകയാണ് പ്രേക്ഷകര്‍. സിനിമയുടെ ടീസറും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച ഒന്നായിരിക്കും ഇതെന്ന് സിനിമ കണ്ടവര്‍ക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പേരന്‍പിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രീമിയര്‍ ഷോക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂക്ക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അവിടെ താരത്തിന്റെ വാക്കുകളില്‍ തന്നെ എല്ലാം ഉണ്ടായിരുന്നു. എങ്ങനെയാണ് പേരന്‍പിലേക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തത് എന്നതായിരുന്നു ചോദ്യം. ഞാന്‍ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നപ്പോഴല്ല എന്നെ, റാം അമുദന്‍ എന്ന കഥാപാത്രം ചെയ്യാനായി വിളിച്ചത്.എന്നെ ഞാനാക്കിയത് മമ്മൂട്ടിയെന്ന നടനാക്കിയത്, നിങ്ങളോരോരുത്തരുമാണ്. എന്റെ മുന്‍ സിനിമകളുടെ സംവിധായകരാണ്.അതിനുള്ള എല്ലാ ക്രഡിറ്റും, അവര്‍ക്കുള്ളതാണെന്നും, അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. 

Read more topics: # mammotty,# speech,# in peranbu film launge
mammotty,speech, in peranbu film launge

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES