പ്രശസ്ത നടന്‍ മമ്മൂട്ടിയ്ക്ക് 'ലോക' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് ഇവര്‍ 'മൂത്തോന്' ജന്മദിനാശംസകള്‍ അറിയിച്ചത്. മമ്മൂട്ടിയുടെ 74-ാം പിറന്നാളായിരുന്നു ഇന്നലെ.
ലോകം' സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം 'മൂത്തോന്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചിത്രത്തില്‍ വെറും ഒരു സംഭാഷണം മാത്രമുണ്ടായിരുന്ന ഈ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കഥാപാത്രത്തിന്റെ കൈകളും ശബ്ദവും മാത്രം അവതരിപ്പിച്ചപ്പോള്‍ തന്നെ അത് മമ്മൂട്ടിയാണെന്ന് പലരും ഊഹിച്ചിരുന്നു. ഈ സിനിമയുടെ നിര്‍മ്മാതാവും മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്‍മാനും ഈ പിറന്നാള്‍ ആശംസ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.