മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍ സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. കൊച്ചിയില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ വികെ ശ്രീരാമന്‍ മറക്കാറില്ല. ഇപ്പോളിതാ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവച്ച് സുഹൃത്തും നടനുമായ വി.കെ ശ്രീരാമന്‍. ഭാര്യയോടൊപ്പമാണ് ശ്രീരാമന്‍ മമ്മൂട്ടിയെ കടവന്ത്രയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.
മമ്മൂട്ടിയ്ക്ക് ഫൊട്ടോഗ്രഫിയിലുള്ള കമ്പം വളരെ രസകരമായാണ് ശ്രീരാമന്‍ കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്. മമ്മൂട്ടി പകര്‍ത്തിയ, തന്റെയും ഭാര്യയുടെയും ചിത്രങ്ങളും വി.കെ ശ്രീരാമന്‍ പങ്കുവച്ചു.
കുറിപ്പ് ഇങ്ങനെ:
'ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി.
ന്റെ തീയ്യത്തീം ഇണ്ടാര്‍ന്നു കൂടെ.
വീട്ടൊടമസ്ഥന്‍ കലാരസികനാ.
ച്ചാല്‍ കലാകാരനും രസികനുമാണ് എന്നര്‍ത്ഥം.
അനര്‍ത്ഥം എന്താച്ചാല്‍ ഇടയ്കിടക്ക്
'നിനക്കൊക്കെ നന്നായിക്കൂഡ്രാ ' എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗര്‍ജ്ജിക്കും.
നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിര്‍ക്ക്യാ.
ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?
ശുഭരാത്രി,' എന്നാണ് മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് വികെ ശ്രീരാമന്‍ കുറിച്ചത്.