Latest News

ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല'; ട്രെന്‍ഡി ഹാഫ് സ്ലീവ് ബ്ലാക്ക് ഷര്‍ട്ടില്‍ തിളങ്ങി മമ്മൂട്ടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടനെന്ന് ആരാധകര്‍ 

Malayalilife
ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല'; ട്രെന്‍ഡി ഹാഫ് സ്ലീവ് ബ്ലാക്ക് ഷര്‍ട്ടില്‍ തിളങ്ങി മമ്മൂട്ടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടനെന്ന് ആരാധകര്‍ 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഹാഫ് സ്ലീവ് ട്രെന്‍ഡി ബ്ലാക്ക് ഷര്‍ട്ടില്‍ അതിസുന്ദരനായി, പുഞ്ചിരിതൂകി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജാണ് ഈ ചിത്രം പുറത്തുവിട്ടത്. 

'ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല' എന്ന കുറിപ്പോടെ ജോര്‍ജ്ജ് പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഫൈസല്‍ ലമിയയാണ് ഈ ചിത്രം പകര്‍ത്തിയത്. പുതിയ ലുക്കില്‍ യുവതാരങ്ങളെപ്പോലും വെല്ലുന്ന സ്‌റ്റൈലിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

'ഇപ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടന്‍' എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ പുതിയ ചിത്രം പങ്കുവയ്ക്കുമ്പോഴും മമ്മൂട്ടി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ ആയിരുന്നു മമ്മൂട്ടിയുടെ തീയറ്ററില്‍ വന്ന അവസാന ചിത്രം. 2000ത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തില്‍ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആദ്യം നവംബര്‍ 27ന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടിവെച്ചു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.
 

Read more topics: # മമ്മൂട്ടി
mammootty new viral photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES