കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആവശ്യം;ശ്വാസം വലിക്കുകയും വേണം; മണമില്ലേലും നമ്മള്‍ ശ്വാസം വലിക്കും;കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും;ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങി; കെയര്‍ ആന്റ് ഷെയര്‍ വാര്‍ഷികാഘോഷത്തില്‍ മമ്മൂട്ടി പങ്ക് വച്ചത്

Malayalilife
 കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആവശ്യം;ശ്വാസം വലിക്കുകയും വേണം; മണമില്ലേലും നമ്മള്‍ ശ്വാസം വലിക്കും;കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും;ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങി; കെയര്‍ ആന്റ് ഷെയര്‍ വാര്‍ഷികാഘോഷത്തില്‍ മമ്മൂട്ടി പങ്ക് വച്ചത്

കേള്‍വി പരിമിതിയുള്ള നിര്‍ദ്ധനരായവര്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങില്‍ മമ്മൂട്ടി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്്.

ഗന്ധം തിരിച്ചറിയാനുള്ള തന്റെ പരിമിതിയെ കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി. കുറെ കാലം തനിക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. കാഴ്ചയും കേള്‍വിയും ശ്വാസമെടുക്കാന്‍ കഴിയുകയും ചെയ്യുക എന്നതാണ് മനുഷ്യന് ഏറ്റവും പ്രധാനമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ഷൂട്ടിങ്ങിനിടെ ഒരാള്‍ക്ക് കാതില്‍ വെക്കാന്‍ ഒരു ശ്രവണ സഹായി വാങ്ങിച്ചുകൊടുത്തിരുന്നു. അയാളത് കുറച്ച് നേരം വച്ചിട്ട് എടുത്ത് എറിഞ്ഞുകളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാള്‍ പോവുകയും അയാള്‍ പിന്നീടൊരിക്കലും ആ ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല. കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലേലും നമ്മള്‍ ശ്വാസം വലിക്കും. കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും. ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്.' മമ്മൂട്ടി പറയുന്നു. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Read more topics: # മമ്മൂട്ടി
mammootty care and share function speech

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES