Latest News

രണ്ട്, മൂന്ന് വര്‍ഷം മുമ്പ് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് തോന്നിയിരുന്നു എന്നാല്‍ അനിയത്തി അമ്മയുടെ കാര്യത്തില്‍ പൊസസീവാണ്; വിവാഹം ഈ വര്‍ഷമുണ്ടാകും; നോ ഗോള്‍ഡ് മാര്യേജിനൊപ്പം വിവാഹവും വളരെ സിംപിളായിരിക്കും; സമാധാനമില്ലാത്ത എനിക്ക് കിട്ടിയ സമാധാനമുള്ള ക്യാരക്ടറാണ് അപ്പു; ആരാധകരുടെ ചോദ്യങ്ങള്‍ ഗ്ലാമി ഗംഗയുടെ മറുപടി ഇങ്ങനെ

Malayalilife
 രണ്ട്, മൂന്ന് വര്‍ഷം മുമ്പ് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് തോന്നിയിരുന്നു എന്നാല്‍ അനിയത്തി അമ്മയുടെ കാര്യത്തില്‍ പൊസസീവാണ്; വിവാഹം ഈ വര്‍ഷമുണ്ടാകും; നോ ഗോള്‍ഡ് മാര്യേജിനൊപ്പം വിവാഹവും വളരെ സിംപിളായിരിക്കും; സമാധാനമില്ലാത്ത എനിക്ക് കിട്ടിയ സമാധാനമുള്ള ക്യാരക്ടറാണ് അപ്പു; ആരാധകരുടെ ചോദ്യങ്ങള്‍ ഗ്ലാമി ഗംഗയുടെ മറുപടി ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള യു ട്യൂബറാണ് ഗ്ലാമി ഗംഗ. 
ബ്യൂട്ടി വ്‌ലോഗുകള്‍ക്കൊപ്പം സ്വന്തം ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗംഗയുടെ അമ്മയും സഹോദരിയുമെല്ലാം ആരാധകര്‍ക്ക് പ്രിയങ്കരരാണ്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹനിശ്ചയം. സുഹൃത്തായ വിഷ്ണുവാണ് ഭാവിവരന്‍.

ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഗംഗം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതയായ അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാന്‍ പ്ലാനുണ്ടാ എന്നായിരുന്നു പ്രേക്ഷകരില്‍ നിന്നു വന്ന ഒരു ചോദ്യം. അതിന്, 'രണ്ട്, മൂന്ന് വര്‍ഷം മുമ്പ് എനിക്ക് തോന്നിയിരുന്നു അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന്. പക്ഷെ ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ല. എന്റെ അനിയത്തി മാളു അമ്മയുടെ കാര്യത്തില്‍ ഭയങ്കര പൊസസീവാണ്. മാളുവിന് അമ്മയെ ഒറ്റയ്ക്ക് വേണം. അമ്മ മറ്റാരെയും സ്‌നേഹിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ കല്യാണം കഴിച്ച് പോയാല്‍ അമ്മ ഒറ്റയ്ക്കാവില്ലേയെന്ന് ചോദിച്ചാല്‍ അമ്മയ്ക്ക് പോളോയും അച്ചുവുമുണ്ട് (വളര്‍ത്ത്മൃഗങ്ങള്‍)' എന്നാണ് ഗംഗ നല്‍കിയ മറുപടി.
മാളു കല്യാണം കഴിക്കുന്നില്ലെന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞശേഷം വീട്ടുകാരെ എല്ലാം ഉപേക്ഷിച്ച് ചെറുക്കന്റെ വീട്ടില്‍ ചെന്ന് കയറി കുടുംബത്തിന്റെ കുത്തുവിളക്കായി മാറാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല. ഞാന്‍ എന്റെ വീട്ടുകാരെ ഉപേക്ഷിക്കുകയുമില്ല. അമ്മയേയും അനിയത്തിയേയും വിട്ട് ഞാന്‍ മാറി നിന്നിട്ടുണ്ട്.


നീ നിന്റെ വീട്ടില്‍ പോകരുത് എന്നൊന്നും അപ്പു (ഭാവിവരന്‍) പറയാന്‍ പോകുന്നില്ല. രണ്ട് വീട്ടിലും മാറി മാറി നില്‍ക്കാമെന്നാണ് ഞാനും അപ്പുവും തീരുമാനിച്ചിരിക്കുന്നത്. മുമ്പ് എനിക്ക് അമ്മ വീണ്ടും ഒരു കല്യാണം കഴിക്കണം. ആ വ്യക്തിക്കൊപ്പം ട്രിപ്പുകള്‍ പോകണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്റെ അമ്മയ്ക്ക് അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിക്കാന്‍ പോലും താല്‍പര്യമില്ലാത്തയാളാണെന്നും ഗംഗ പറയുന്നു.

ഇപ്പോഴുള്ള സമാധാന ജീവിതം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യുമെന്നാണ് വീണ്ടും ഒരു വിവാഹത്തിന് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഗംഗയുടെ അമ്മ നല്‍കിയ മറുപടി. ജീവിതത്തില്‍ എന്തിനെ എങ്കിലും ഓര്‍ത്ത് റിഗ്രറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് തന്റെ വിവാഹമാണന്നും അമ്മ പറഞ്ഞു.
പിന്നീട് ?ഗം?ഗയുടെ ഭാവി വരനെ കുറിച്ചുള്ള അഭിപ്രായമാണ് സഹോദരിയും അമ്മയും പങ്കുവെച്ചത്. വളരെ നല്ല ചെറുക്കനാണ് അപ്പു. കോംപ്ലക്‌സ് ഒന്നും ഇല്ല.

കുശുമ്പും കുന്നായ്മയും ഒന്നുമില്ല. ശുദ്ധരില്‍ ശുദ്ധനാണ് എന്നായിരുന്നു അവരുടെ മറുപടി. ?ഗം?ഗയും അതിനോട് യോജിച്ചു. വളരെ സിംപിള്‍ മനുഷ്യനാണ്. സമാധാനമില്ലാത്ത എനിക്ക് കിട്ടിയ സമാധാനമുള്ള ക്യാരക്ടറാണ് അപ്പു. എനിക്ക് പെട്ടന്ന് ദേഷ്യം വരും. അപ്പു പക്ഷെ സമാധാനപ്രിയനാണ്. അപ്പുവിന്റെ സമാധാന പ്രകൃതമാണ് എനിക്ക് ഏറ്റവും ഇഷ്ടം. 

എന്റെ ഫെയിം, പണം ഒന്ന് കണ്ട് സ്‌നേഹിക്കുന്നയാളല്ല. ഇവളുടെ ഫെയിമിലൂടെ വേണം എനിക്ക് കോള്‍ മി ഷസാമിനേയും കാര്‍ത്തിക് സൂര്യയേയും പരിചയപ്പെടാന്‍ എന്ന ചിന്തയും അപ്പുവിന് ഇല്ല. ഞാന്‍ എവിടെയുണ്ടോ അവിടെ അപ്പു ഹാപ്പിയായി ജീവിക്കും. വളരെ ലോയലാണ്. ചതിക്കില്ല. എനിക്ക് ഒരു കാര്യത്തിലും ?റി?ഗ്രറ്റ് ഇല്ല. അന്ന് അതൊക്കെ നടന്നതുകൊണ്ട് ഇന്ന് എനിക്ക് സമാധാനമുള്ള ഒരു ലൈഫുണ്ട്. നടക്കാനുള്ളത് നടക്കും അനുഭവിക്കാനുള്ളത് അനുഭവിക്കുക. ഞാന്‍ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങിക്കുകയില്ല.

അത് ഇരുപതുകളിലേക്ക് എത്തിയപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.നോ ?ഗോള്‍ഡ് മാരേജ് ആയിരിക്കും. എന്റെ കുടുംബത്തില്‍ നിന്നും ആരും സ്വര്‍ണ്ണം സ്ത്രീധനമായി കൊടുത്ത് വിവാ?ഹം കഴിക്കില്ല. വിവാഹം ഈ വര്‍ഷമുണ്ടാകും. വളരെ സിംപിള്‍ വിവാഹമായിരിക്കും. റിസപ്ഷന്‍ വേണോ എന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയുള്ളു എന്നും ഗംഗ പറഞ്ഞു.

Read more topics: # ഗ്ലാമി ഗംഗ. 
glammy ganga about amma and wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES