ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റോഷ്ന ആന്‍ റോയ്. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹ മോചിതയായത്. ്2020 ല്‍ വിവാഹിതയായ നടി അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നടനാണ് കിച്ചു ടെല്ലസ് ആയിരുന്നു നടിയുടെ ഭര്‍ത്താവ്,
ഇപ്പോള്‍ നടി പങ്ക് വ്ച്ച ചിത്രങ്ങളും അതിനൊപ്പമുള്ള കുറിപ്പും നടി രോഗ ബാധിതയായിരുന്നെന്നും അതിനുള്ള ചികിത്സയിലായിരുന്നുവെന്നുമുള്ള സൂചനയാണ് നല്കുന്നത്.ആശുപത്രിയിലെ ഈ ദിവസങ്ങള്‍ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒരു അനുഭവമാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഞാന്‍ .വേദനയുടെ തികച്ചും പുതിയൊരു ലോകത്തേക്ക് കാലെടുത്തു വച്ചു. അത് എന്നെന്നേക്കുമായി നിലനില്‍ക്കുന്ന ഒന്നല്ല പക്ഷേ കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇത് ഏറ്റവും കഠിനമായ ഒന്നായിരുന്നു...ഇത് വെറും ലളിതമായ വേദനയായിരുന്നില്ല - അത് ആഴമേറിയതും ക്ഷീണിപ്പിക്കുന്നതും ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു..
പക്ഷേ ഞാന്‍ ഇത് എന്റെ രോഗശാന്തിക്കായി തിരഞ്ഞെടുത്തു. എന്നെത്തന്നെ പരിപാലിക്കാനും ഈ യാത്രയിലൂടെ കടന്നുപോകാന്‍ എന്നെത്തന്നെ സ്‌നേഹിക്കാനും ഞാന്‍ തീരുമാനിച്ചു. എന്റെ ശരീരം സുഖം പ്രാപിക്കുന്നു, ഞാന്‍ സുഖം പ്രാപിക്കുന്നു. ഇത് ഒരു ഇടവേള മാത്രമാണ്, അവസാനമല്ല. ഞാന്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരും. സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തക.രുമടക്കം നിരവധിയാളുകളാണ് റോഷ്‌നയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.