തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് പങ്ക് വച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.സൂര്യക്കൊപ്പമുള്ള ചിത്രമാണ് പെപ്പെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രം പങ്കുവയ്ക്കാന്‍ 276 ദിവസം കാത്തിരുന്നുവെന്നും വിശ്വനാഥ് ആന്‍ഡ് സണ്‍സ് സിനിമയുടെ സെറ്റില്‍ വെച്ചാണ് സുര്യയെ കണ്ടതെന്നും പെപ്പെ ചിത്രത്തിനൊപ്പം കുറിച്ചു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജു ആണ് നായികയായെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
'മറ്റൊരു ഫാന്‍ ബോയ് നിമിഷം ക്യാമറയില്‍ പകര്‍ത്തി.ഈ ചിത്രം പങ്കുവയ്ക്കാന്‍ 276 ദിവസം കാത്തിരുന്നു. വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ വച്ച്, കഠിനമായ ഒരു ആക്ഷന്‍ രംഗം മികച്ചതായി മാറ്റുന്നത് ഞാന്‍ കണ്ടു.
അദ്ദേഹവുമായി കുറച്ചു സംസാരിക്കാനും ഒരു ഫ്രെയിമില്‍ ഒരുമിച്ചെത്താനും കഴിഞ്ഞതില്‍ വലിയ സന്തോഷം. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്‌ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റര്‍ യാത്ര ആശംസിക്കുന്നു.''-ആന്റണിയുടെ വാക്കുകള്‍.
ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആന്റണി, തന്റെ പ്രിയതാരത്തെ കണ്ടത്. ഇരു സിനിമകളുടെയും ചിത്രീകരണം ഹൈദരാബാദ് ആയിരുന്നു.
ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആന്റണി, തന്റെ പ്രിയതാരത്തെ കണ്ടത്. ഇരു സിനിമകളുടെയും ചിത്രീകരണം ഹൈദരാബാദ് ആയിരുന്നു