Latest News

38-40 ആകുമ്പോള്‍  ഹോര്‍മോണല്‍ ഷിഫ്റ്റ് വരും; ആള്‍ക്കാരെ കൊല്ലാന്‍ തോന്നും; ചിലര്‍ക്ക് ഡിപ്രഷന്‍ വരും; ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടുള്ളത്;പാര്‍ട്ടികള്‍ കുറച്ചു, വേദന കുറേയുണ്ട്; അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ പിരീയഡ്‌സ് നില്‍ക്കുന്ന സമയം; നാല്പ്പതുകളെക്കുറിച്ച് രഞ്ജിനി ഹരിദാസ് പങ്കിട്ടത്

Malayalilife
38-40 ആകുമ്പോള്‍  ഹോര്‍മോണല്‍ ഷിഫ്റ്റ് വരും; ആള്‍ക്കാരെ കൊല്ലാന്‍ തോന്നും; ചിലര്‍ക്ക് ഡിപ്രഷന്‍ വരും; ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടുള്ളത്;പാര്‍ട്ടികള്‍ കുറച്ചു, വേദന കുറേയുണ്ട്; അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ പിരീയഡ്‌സ് നില്‍ക്കുന്ന സമയം; നാല്പ്പതുകളെക്കുറിച്ച് രഞ്ജിനി ഹരിദാസ് പങ്കിട്ടത്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇന്റര്‍വ്യു കളും യൂട്യൂബ് വ്‌ളോഗുകളും ആയി യുട്യൂബില്‍ സജീവമായ താരം 
തന്റെ യൂട്യൂബ് ചാനലില്‍ ഗായിക അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരോട് സംസാരിക്കുമ്പോള്‍ തന്റെ നാല്പതുകളെക്കുറിച്ച് പങ്കിട്ടതാണ് ളശ്രദ്ധേയമാകുന്നത്.

പ്രായമാകുന്നതിനനുസരിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്. മുപ്പതുകള്‍ കടന്ന് 40-കളിലേക്ക് എത്തുമ്പോള്‍ വലിയ രീതിയിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമെന്ന് രഞ്ജിനി പറയുന്നു.

'മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോള്‍ നല്ല രസമായിരിക്കും. എനിക്ക് ആകെയുള്ള പ്രശ്നം കുറച്ച് ഫിസിക്കല്‍ പെയിന്‍ ആണ്. 38-40 ആകുമ്പോള്‍ ഒരു ഹോര്‍മോണല്‍ ഷിഫ്റ്റ് വരും. ആള്‍ക്കാരെ കൊല്ലാന്‍ തോന്നും, ചിലര്‍ക്ക് ഡിപ്രഷന്‍ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് നേരത്തെ തന്നെ ജോയിന്റ്സ് വളരെ മോശമാണ്. ആ വേദന കുറേയുണ്ട്. നാല്‍പതാകുമ്പോള്‍ റിക്കവറി സമയം കൂടുതലാണ്.

ഞാന്‍ ഒരുപാട് പാര്‍ട്ടി ചെയ്യുന്ന ആളാണ്. അതൊക്കെ കണ്‍ട്രോള്‍ ചെയ്യണം. ഉറക്കം പ്രധാനമാകും. നേരത്തെ എന്തും കഴിക്കാമായിരുന്നു. ഇപ്പോള്‍ എന്ത് കഴിക്കുന്നു എന്നതില്‍ ശ്രദ്ധ കൊടുക്കണം. പെരിമെനോപോസിലക്ക് കടക്കുന്ന ഘട്ടം. അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ പിരീയഡ്സ് നില്‍ക്കുന്ന സമയം. അവിടെയാണ് ഞാന്‍. ചൂട് കൂടും. ബീച്ചില്‍ പോകാന്‍ ഇഷ്ടമുള്ളയാളായിരുന്നു ഞാന്‍. എന്നാലിപ്പോള്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമാണ് പോകാറുള്ളത്,' രഞ്ജിനി ഹരിദാസ് പറഞ്ഞു.

നേരത്തെയും രഞ്ജിനി പ്രായം തന്നില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. നാല്‍പതിലേക്ക് കടക്കുമ്പോള്‍ പുരുഷനും സ്ത്രീയും കടന്ന് പോകുന്ന മാറ്റങ്ങളുണ്ട്. അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഞാന്‍ നരകത്തിലൂടെയാണ് പോയത്. 38 നും നാല്‍പതിനും ഇടയില്‍. അതിനിടയിലായിരുന്നു റിലേഷന്‍ഷിപ്പിലെ പ്രശ്‌നവും സഹോദരന്റെ കല്യാണവും. മിഡ് ലൈഫ് ക്രൈസിസ് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഒരു മസ്‌കുലിനായ വ്യക്തിയാണ്.

ഞാന്‍ വളരെ ചില്‍ ആണ്. ആളുകള്‍ സഹായത്തിന് എന്റെയടുത്ത് വരും, എനിക്കാരുടെയും സഹായം വേണ്ടെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈ പ്രായത്തിലേക്ക് കടന്നതോടെ എനിക്കെന്നില്‍ കണ്‍ട്രോള്‍ നഷ്ടപ്പെട്ടെന്ന് തോന്നി. ഞാനങ്ങനെയാെരാളായിരുന്നില്ല. മനസിന്റെ സമാധാനമുണ്ടായിരുന്നു. അതാണ് എനിക്ക് ഏറ്റവും പ്രധാനം. ?ഹോര്‍മോണല്‍ ഷിഫ്റ്റ് കാരണം മാനസികമായി പലതും എന്നെ ബാധിക്കാന്‍ തുടങ്ങി. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടതാണ്.

renjini haridas About 40th age

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES