Latest News

ഭാമയുടെ വിവാഹ റിസ്പ്ഷനില്‍ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പം എത്തി താരമായി ഇളയമകള്‍ ഭാവ്‌നി സുരേഷ്; ചെറു പുഞ്ചിരിയോടെ വേറിട്ട ലുക്കില്‍ എത്തിയ താരപുത്രിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Malayalilife
ഭാമയുടെ വിവാഹ റിസ്പ്ഷനില്‍ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പം എത്തി താരമായി ഇളയമകള്‍ ഭാവ്‌നി സുരേഷ്; ചെറു പുഞ്ചിരിയോടെ വേറിട്ട ലുക്കില്‍ എത്തിയ താരപുത്രിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നടി ഭാമയുടേയും അരുണിന്റേയും വിവാഹത്തില്‍ പങ്കെടുക്കാനായി സിനിമാലോകത്തെ നിരവധി പേരാണ് എത്തിയത്.  മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങള്‍ ആശംസ നേര്‍ന്ന് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഇ്‌പ്പോഴും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധാ കേന്ദ്രമായി മാറിയത് മറ്റൊരാളായിരുന്നു.

സുരേഷ് ഗോപിക്കൊപ്പം വന്ന ഒരു സുന്ദരിയെക്കുറിച്ചാണ് സോഷ്യല്‍മീഡിയയില് രണ്ട് ദിവസമായി ചര്‍ച്ച. സുരേഷ് ഗോപിയുടെ 5 മക്കളില്‍ നാലാമത്തെയാളായ ഭാവ്നി സുരേഷ് ആയിരുന്നു അത്.ഭാര്യ രാധികയേയും മകള്‍ ഭാവ്നിയേയും കൂട്ടിയായിരുന്നു സുരേഷ് ഗോപി വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളാണ് സുരേഷ് ഗോപിക്ക്. ഗോകുല്‍ സുരേഷ് സിനിമയില്‍ സജീവമാണ്.

ആറ് വര്‍ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രം 'വരനെ ആവശ്യമുണ്ട്' ഫെബ്രുവരി 7ന് തിയേറ്ററുകളില്‍ എത്തും. 'കാവല്‍' താരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.

suresh gopi daughter bhavni

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES