പുറത്തു കാണും പോലെ തന്നെയാണ് വീടിനകത്തും; ദേഷ്യപ്പെടുമെങ്കിലും പിണക്കം മനസില്‍ വച്ചിരിക്കാന്‍ അവള്‍ക്കോ എനിക്കോ സാധിക്കില്ല; രാധിക ഭക്ഷണം വിളമ്പി തന്നില്ലെങ്കില്‍ ശരിയാകില്ല; ആദ്യം ഞാന്‍ പോകണോ അവള്‍ പോകണോ എന്ന് ആലോചിച്ചിട്ടുണ്ട്; അവളില്ലാതെ എനിക്ക് ആ വീട്ടില്‍ ജീവിക്കാനാവില്ല; കണ്ണുനിറഞ്ഞ് ശബ്ദമിടറി സുരേഷ് ഗോപി

Malayalilife
പുറത്തു കാണും പോലെ തന്നെയാണ് വീടിനകത്തും; ദേഷ്യപ്പെടുമെങ്കിലും പിണക്കം മനസില്‍ വച്ചിരിക്കാന്‍ അവള്‍ക്കോ എനിക്കോ സാധിക്കില്ല; രാധിക ഭക്ഷണം വിളമ്പി തന്നില്ലെങ്കില്‍ ശരിയാകില്ല; ആദ്യം ഞാന്‍ പോകണോ അവള്‍ പോകണോ എന്ന് ആലോചിച്ചിട്ടുണ്ട്; അവളില്ലാതെ എനിക്ക് ആ വീട്ടില്‍ ജീവിക്കാനാവില്ല; കണ്ണുനിറഞ്ഞ് ശബ്ദമിടറി സുരേഷ് ഗോപി

18ാം വയസില്‍ 31കാരനെ വിവാഹം കഴിച്ച് സുരേഷ് ഗോപിയ്ക്കൊപ്പം കൂടിയതാണ് രാധിക. 1990ല്‍ തുടങ്ങിയ ആ ദാമ്പത്യം 35 വര്‍ഷം പിന്നിടവേ ഭാര്യയെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞ് ശബ്ദമിടറി പോവുകയായിരുന്നു സുരേഷ് ഗോപിയ്ക്ക്. തന്നെ പുറത്തു കാണും പോലെ തന്നെയാണ് താന്‍ വീടിനകത്തും. ദേഷ്യം വരുമ്പോള്‍ രാധികയെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയും, ദേഷ്യപ്പെടും. എങ്കിലും അത് ആ നിമിഷം തന്നെ തീരുകയും ചെയ്യും. ആ പിണക്കം മനസില്‍ വച്ചിരിക്കാന്‍ അവള്‍ക്കോ എനിക്കോ സാധിക്കില്ല, മാത്രമല്ല, വീട്ടില്‍ മൂന്നു ജോലിക്കാരുണ്ടെങ്കിലും ഭക്ഷണം അവര്‍ ഉണ്ടാക്കിയതാണെങ്കിലും രാധിക വന്ന് സ്പൂണ്‍ കൊണ്ട് അതൊന്ന് ഇളക്കി ഒഴിച്ചു തന്നില്ലെങ്കില്‍ തനിക്ക് ശരിയാകില്ല. 

ഇങ്ങനെയൊരു അവസ്ഥയില്‍ താന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ ഞാനാദ്യം മരിക്കണോ, അവള്‍ മരിക്കണോ എന്ന്. കാരണം, അവളില്ലാതെ ആ വീട്ടില്‍ ഞാനെങ്ങനെ ജീവിക്കും, അതിനെനിക്ക് കഴിയില്ലായെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതു പറയവേ കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി പോവുകയായിരുന്നു അദ്ദേഹത്തിന്. ആണ്‍ പെണ്‍ വ്യത്യാസങ്ങളോ തുല്യതയോ ഒന്നുമല്ല ഭാര്യാഭര്‍തൃ ബന്ധം. അതു ദിവ്യമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

1990ല്‍ 31-ാം വയസിലാണ് സുരേഷ് ഗോപി വിവാഹിതനാകുന്നത്. വിവാഹ നിശ്ചയത്തിനായിരുന്നു ഇരുവരും ആദ്യമായി കണ്ടതും. അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയുമായുള്ള വിവാഹം തീരുമാനിച്ചത്. ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസം ഉണ്ട് സുരേഷ് ഗോപിയും രാധികയും തമ്മില്‍. സുരേഷ് ഗോപിയുടെ സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള പെണ്‍കുട്ടിയെയാണ് അദ്ദേഹത്തിന് ലഭിച്ചതും. എണ്ണ തേച്ചുകുളിക്കുന്ന, മേക്കപ്പ് ഇടാത്ത ലിപ്സ്റ്റിക്ക് യൂസ് ചെയ്യാത്ത ലൂസ് ടോപ്പും ജീന്‍സും ഇടാത്ത വലിയ ഒരു മോഡേണ്‍ ലൈഫും ആഗ്രഹിക്കാത്ത, അതിനോട് ഒരു ക്രെയ്സും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പെണ്‍കുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. നേരെ മറിച്ച് സാരി ഒക്കെ ഉടുത്ത്, എന്നും എണ്ണ തേച്ചു കുളിച്ച് തുളസിക്കതിര്‍ ഒക്കെ ചൂടി സീതയെ പോലെ പതിവ്രത ആയ ഒരു പെണ്‍കുട്ടി ആയിരിക്കണം എന്റെ ഭാര്യ എന്നാണ് പണ്ട് വിവാഹ സങ്കല്‍പ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി.

അതുപോലൊരു പെണ്‍കുട്ടിയെയാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചതും. വിവാഹിതയാകുമ്പോള്‍ 18 വയസ് മാത്രമായിരുന്നു രാധികയുടെ പ്രായം. രാധിക ഡിഗ്രി കോഴ്‌സിന് ജോയിന്‍ ചെയ്യുന്ന സമയത്താണ് വിവാഹാലോചനയുമായി വീട്ടിലേക്ക് ചെല്ലുന്നത്. എന്നാല്‍ രാധികയുടെ അച്ഛന്റെ അമ്മയും നടിയുമായ ആറന്മുള പൊന്നമ്മ കൊച്ചുമകള്‍ക്ക് അധികം പ്രായം ഇല്ല ഉടനെ വിവാഹം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞതാണ് സുരേഷ് ഗോപിയുടെ അച്ഛനെ മടക്കി അയച്ചത്.  എന്നാല്‍ ദൈവനിയോഗം പോലെ ആ വിവാഹം നടക്കുകയായിരുന്നു. വിവാഹത്തോടെ നടി മാല പാര്‍വതിയുടെ ഉറ്റ സുഹൃത്തുകൂടിയായ രാധികയ്ക്ക് പക്ഷെ ഡിഗ്രിയുടെ എക്സാം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞപാടെ ഗര്‍ഭിണി ആയി. വേര്‍പെട്ടുപോയ മകള്‍ ലക്ഷ്മിയടക്കം അഞ്ചു കുഞ്ഞുങ്ങള്‍ ആയിരുന്നു ഇവര്‍ക്ക്. മകളുടെ വേര്‍പാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഇരുവര്‍ക്കും. അധികം വൈകാതെ മറ്റുമക്കളും ജനിച്ചു അങ്ങനെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് രാധിക പറഞ്ഞത്. ഇന്ന് തിരുവനന്തപുരത്തെ ലക്ഷ്മിയെന്ന വീട്ടില്‍ എന്നും മൂത്തമകള്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ ഇവര്‍ക്ക് എന്നാണ് പ്രിയപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭാഗ്യ, ഭാവ്നി, ഗോകുല്‍, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഇപ്പോള്‍ 

 

suresh gopi about radhika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES