കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും മുന്നില്‍ നൃത്തം ചെയ്ത ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വന്ദേഭാരത് ട്രെയിനിലായിരുന്നു സംഭവം. യന വരുണ്‍ എന്ന ഈ മിടുക്കിയുടെ പ്രകടനം ഏവരുടെയും മനം കവര്‍ന്നു.
ട്രെയിന്‍ യാത്രയ്ക്കിടെയാണ് യന സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും മുന്നില്‍ നൃത്തം ചെയ്തത്. കുട്ടിയുടെ നൃത്തം ഇരുവരും ഏറെ ആസ്വദിക്കുന്നതായി വീഡിയോയില്‍ കാണാം.
നൃത്തത്തിന് ശേഷം യന രാധികയുടെ മടിയിലിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷ് ഗോപി യനയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കുട്ടിയുടെ നൃത്തത്തെയും നിഷ്‌കളങ്കതയെയും ആരാധകര്‍ പ്രശംസിച്ചു. 'അടിപൊളി ഡാന്‍സ്', 'വളരെ ക്യൂട്ട്' എന്നിങ്ങനെയാണ് പലരുടെയും പ്രതികരണങ്ങള്‍.