അവതാരകയില്‍ നിന്ന് നടിയായി മാറി മലയാളസിനിമയില്‍ മികച്ചവേഷങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന താരമാണ് മാല പാര്‍വതി. സാമൂഹ്യ പ്രവര്‍ത്തക കൂടിയായി നടി അടുത്ത് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കൈയടി നേടിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയയില്‍ സജീവമായ താരം പങ്ക് വച്ചിരിക്കുന്ന രണ്ട് കുറിപ്പുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍' ഇതാണ് പാര്‍വ്വതി ആദ്യം പോസ്റ്റ് ചെയ്ത്
ഇതിന് താഴെ എന്തുപറ്റിയെന്നും കൂടെയുണ്ടെന്നുമെല്ലാം സൂചിപ്പിക്കുന്ന ധാരാളം കമന്റുകളും വന്നിട്ടുണ്ട്. എന്നാല്‍ അതിന് തൊട്ടു പിന്നാലെ മറ്റൊരു പോസ്റ്റ് കൂടി താരം പങ്കുവെച്ചു. ' എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതെന്താണെന്ന് പിന്നീട് അറിയിക്കാ'മെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.
ഇത്തരത്തിലൊരു പോസ്റ്റിടാന്‍ കാരണം എന്തെന്നാറിയാതെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് പോസ്റ്റുകള്‍ക്ക് താഴെയും നിരവധി കമന്റുകളാണ് വരുന്നത്.ചര്‍ച്ചകളും ചോദ്യങ്ങളും ഉയരുന്നതിനിടെ നടി വീണ്ടും പോസ്റ്റ് ഇട്ട് രംഗത്തെത്തി.എന്താ പറ്റിയത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ പറയാം. അതിന്റെ സമയം വരട്ടെ. പീഡനം അല്ല.. അങ്ങനെയും ചോദിക്കുന്നുണ്ട്.. അല്ല എന്ന് അടിവര ഇടാനാ ഈ പോസ്റ്റ്ന്നെും ഏറ്റവും ഒടുവാലായി നടി കുറിച്ചു.
താരത്തിന് ഏതോ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട ദുരനുഭവമാണ് പറയാന്‍ ശ്രമിച്ചതെന്ന് പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.