90-കളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു മമത കുല്‍കര്‍ണി. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അക്കാലത്തെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. 25 വര്‍ഷത്തോളം നീണ്ട ബോളിവുഡ് ജീവിതത്തിനിടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും സാമ്പത്തികമായി വിജയംനേടിയ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.. മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുള്ള നടിയുടെ പുതിയ പോസ്റ്റുകളാണ് ഇപ്പോള്‍ ഇവരെ വീണ്ടും ചര്‍ച്ചകളില്‍ നിറക്കുന്നത.
നടി ഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ചതാണ് ശ്രദ്ധ നേടുന്നത്.കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലിയും നടി നിര്‍വഹിച്ചു.
ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു. 2016 ല്‍ താനെയില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.