തമിഴ് നടന്‍ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു,' രമേശ് ചെന്നിത്തല കുറിച്ചു.
കങ്കുവ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായാണ് സൂര്യ ഡല്‍ഹിയിലെത്തിയത്. ഈ പ്രമോഷന്‍ പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.
രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അദ്ദേഹത്തിനൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.