അറിവു വച്ച പ്രായം മുതല്‍ക്കെ അഭിനയത്തെ സ്നേഹിച്ചവളാണ് സീരിയല്‍ നടി അനുഷ അരവിന്ദാക്ഷന്‍. ആ പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം പത്തരമാറ്റിലെ നവ്യ എന്നു പറയുന്നതാണ്. മകള്‍ക്ക് സിനിമയോടും അഭിനയത്തോടുമുള്ള ഇഷ്ടം അവള്‍ ചെറുതായിരുന്നപ്പോഴേ മാതാപിതാക്കളായ അരവിന്ദാക്ഷനും ഓമനയും തിരിച്ചറിഞ്ഞിരുന്നു. അതു നല്ലതോ ചീത്തയോ എന്നു മകള്‍ തിരിച്ചറിയും മുന്നേ തന്നെ മാതാപിതാക്കള്‍ അനുഷയോട് പറഞ്ഞത് ഒരൊറ്റ കാര്യമാണ്. നിനക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെങ്കില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ, വിദ്യാഭ്യാസം. അതു കയ്യില്‍ വേണം. നന്നായി പഠിച്ച് മികച്ച യോഗ്യത നേടിയ ശേഷം അന്നും ഈ ഇഷ്ടം നിനക്കുണ്ടെങ്കില്‍ തീര്‍ച്ചയായും അതു പിന്തുടരാം. മാതാപിതാക്കള്‍ നല്‍കിയ ഏറ്റവും മികച്ച പക്വമായ തീരുമാനം ആണ് ശരിയെന്ന് അനുഷയും തിരിച്ചറിഞ്ഞു.
അങ്ങനെ നന്നായി പഠിച്ച അനുഷ പഠനത്തോടൊപ്പം ക്ലാസിക്കല്‍ നൃത്തവും പഠിച്ചിരുന്നു. കലാരംഗത്തും പഠന രംഗത്തും ഒരുപോലെ ശോഭിച്ച അനുഷ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് നേരെ പോയത് ബാംഗ്ലൂരിലെ ഐഐബിഎസിലേക്കാണ്. ആര്‍ടി നഗറിലെ ഈ ബിസിനസ് സ്‌കൂള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. അവിടെ അഡ്മിഷന്‍ കിട്ടുക, ശേഷം പഠനം നടത്തുക, അതു പൂര്‍ത്തിയാക്കുക എന്നതൊക്കെ മിടുക്കര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. മികച്ച മാര്‍ക്കോടെ തന്നെ അവിടെ നിന്നും ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയ അനുഷ അച്ഛനും അമ്മയും പറഞ്ഞതു പോലെ തന്നെ പഠനം പൂര്‍ത്തിയാക്കി മോഡലിംഗിലൂടെ സിനിമയിലേക്ക് ചുവടുവെക്കുകയായിരുന്നു. രണ്ട് മൂന്നു സിനിമകള്‍ ചെയ്തു നില്‍ക്കവേയാണ് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഒരാള്‍ കണ്ട് ഏഷ്യാനെറ്റിലെ പത്തരമാറ്റിലേക്ക് സജസ്റ്റ് ചെയ്തത്. അങ്ങനെ ഓഡിഷനില്‍ പങ്കെടുക്കുകയും അനുഷയെ തേടി നവ്യ എന്ന കഥാപാത്രം എത്തുകയും ആയിരുന്നു.
ഇന്ന് അനുഷ അരവിന്ദാക്ഷന്‍ എന്ന പേരിനേക്കാള്‍ പത്തരമാറ്റിലെ നവ്യയെന്ന് പറഞ്ഞാലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നവ്യയെ കൂടുതല്‍ അറിയുന്നതും സ്നേഹിക്കുന്നതും. അതിലെ അരവിന്ദന്റെയും കനകദുര്‍ഗയുടെയും മൂത്തമകളായി.. രണ്ടു സഹോദരിമാരുടെ ചേച്ചിയായി അഭിനയിക്കുന്ന അനുഷ മികച്ച പ്രകടനമാണ് സീരിയലില്‍ കാഴ്ച വെക്കുന്നത്. ആദ്യം അനുജത്തി നയനയെ ഇഷ്ടമില്ലാതിരുന്ന, ഏറെ വെറുക്കുന്നവളുമായിരുന്നു നവ്യ. എന്നാലിപ്പോള്‍, അനിയത്തിയുടെ സ്‌നേഹം തിരിച്ചറിഞ്ഞ നവ്യ നല്ലവളായി മാറിയപ്പോള്‍ ആരാധകരും ഏറുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ സ്വന്തം ചേട്ടന്റെ വിവാഹം കഴിഞ്ഞത്.
കോഴിക്കോടുകാരാണ് അനുഷയും കുടുംബവും. പാലക്കാടു വച്ചു നടന്ന ചേട്ടന്റെ അനിഷിന്റെ കല്യാണം അത്യാഢംബരത്തോടെയാണ് കുടുംബം ആഘോഷിച്ചത്. പത്തരമാറ്റില്‍ നിന്നും സീരിയല്‍ താരങ്ങളെല്ലാം കല്യാണം ആഘോഷമാക്കാന്‍ എത്തിയിരുന്നു. കോഴിക്കോടു ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് അനുഷ. അമ്മ ഓമനയും അച്ഛന്‍ അരവിന്ദാക്ഷനും. ക്ലാസിക്കല്‍ ഡാന്‍സ് നര്‍ത്തകിയും മോഡലുമായ അനുഷ ഇപ്പോള്‍ 27 വയസുകാരിയാണ്. ബാംഗ്ലൂരിലെ ഐഐബിഎസില്‍ നിന്ന് എംബിഎ ബിരുദം നേടിയ അനുഷ മോഡലിംഗിലൂടെയാണ് സിനിമാ- സീരിയല്‍ ലോകത്തേക്ക് എത്തിയത്. വിവിധ പ്രൊജക്ടുകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും കഴിവ് തെളിയിച്ച അനുഷ പഠനം കഴിഞ്ഞ് മോഡലിംഗ് ലോകത്തേക്ക് കടക്കുകയായിരുന്നു. 2023ലാണ് ഏഷ്യാനെറ്റ് സീരിയലായ പത്തരമാറ്റിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് പ്രവേശിച്ചത്. ഒട്ടും വൈകാതെ തന്നെ ശ്രദ്ധ നേടാനും അനുഷയ്ക്ക് സാധിച്ചു. നിലവില്‍ ജോലിയുടെയും ഷൂട്ടുകളുടേയും എല്ലാം ഭാഗമായി എറണാകുളത്താണ് നടി കഴിയുന്നത്.