മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനയ് ഫോർട്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ക്യാന്‍സര്‍ ബാധിതനായ 12 വയസുകാരനായി സഹായം അഭ്യര്‍ത്ഥിച്ച് താരം രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് നേരിട്ട് അറിയാവുന്ന കുടുംബത്തിലെ കുട്ടിയാണ്. ഇപ്പോള്‍ ആ കുട്ടി എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ് 29 ലക്ഷം രൂപയാണ് ചികിത്സാ ചിലവെന്നും ആരോടും സഹായം ചോദിക്കാനുള്ള ബന്ധങ്ങള്‍ ആ കുട്ടിയുടെ കുടുംബത്തിനില്ല എന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍:
വ്യക്തിപരമായി എനിക്കറിയാവുന്ന കുടുംബത്തിലെ 12 വയസ്സ് മാത്രം പ്രായമുള്ള (ആദില്‍ ജെയിംസ്) എന്ന കുട്ടി ബ്ലഡ് കാന്‍സര്‍ (Acute Lymphoblastic Leukemia) ബാധിച്ച് കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ ആണ്. (29,00000/- ) ഇരുപത്തൊന്‍പത് ലക്ഷം രൂപയാണ് ചികിത്സാചിലവായി ആശുപത്രി അധികൃതര്‍ പറയുന്നത്, അതൊരു ചെറിയ തുകയല്ല,പക്ഷേ നമ്മളെല്ലാം ഒന്നിച്ചു ശ്രമിച്ചാല്‍ അതിനു സാധിക്കും എന്ന ഉറപ്പെനിക്കുണ്ട്.
ആരോടെങ്കിലുമൊക്കെ സഹായം ചോദിക്കാനുള്ള ബന്ധങ്ങളും മറ്റും അവര്‍ക്കില്ല,അതുകൊണ്ടു തന്നെ അവരുടെ ദുരിതം നേരിട്ടറിഞ്ഞത് കൊണ്ടാണ് അവര്‍ക്ക് വേണ്ടി ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റിടുന്നത്.കുറഞ്ഞത് 50/- രൂപയെങ്കിലും നമ്മള്‍ ഗൂഗിള്‍ പേ വഴിയോ അല്ലെങ്കില്‍ അക്കൗണ്ടിലേയ്‌ക്കോ ഇട്ടുകൊടുത്താല്‍ അത് അവര്‍ക്കു വലിയൊരു സഹായമായിരിക്കും,കൂടുതല്‍ തുക കൊടുത്തു സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് അവരെ നേരിട്ട് വിളിക്കാം, രോഗവിവരങ്ങളും മറ്റും ചോദിച്ചറിയാം ചികിത്സാസംബന്ധമായ എന്തെങ്കിലും രേഖകള്‍ ആവശ്യപ്പെടാം. ഏതുവിധേനയും ആ 12 വയസ്സുകാരനെ അവന്റെ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടണം,അതിനു പണം ഒരു തടസ്സമാവരുത് !
രോഗിയുടെ പ്രാഥമിക വിവരങ്ങള്‍ –
ആദില്‍ ജെയിംസ് (12)CASE – Acute Lymphoblastic Leukemiaകുട്ടിയുടെ പിതാവ് ജെയിംസിന്റെ നമ്പര്‍ – 9995181572ഗൂഗിള്‍ പേ നമ്പര്‍ – 9995181572അക്കൗണ്ട് ഡീറ്റെയില്‍സ്NAME – JAMES VARGHESEA/C NO – 67327615076IFSC – SIBN0070403BRANCH – PALARIVATTOMNB : ചാരിറ്റിയുടെ പേരില്‍ ഒത്തിരി ചൂഷണങ്ങള്‍ നടക്കുന്നത് കൊണ്ട് വളരെ ശ്രദ്ധിച്ചും അത്രയ്ക്ക് GENUINE ആണെന്ന് വ്യക്തിപരമായി ഉറപ്പുവരുത്തുന്ന കാര്യങ്ങളില്‍ മാത്രം ഇടപെടാന്‍ പരമാവധി ഞാന്‍ ശ്രദ്ധിക്കാറുണ്ട്. 50/- രൂപയെങ്കിലും നല്‍കുക,ഒരു കുരുന്നു ജീവന്‍ രക്ഷപെടുത്താന്‍ സഹായിക്കുക.