Latest News

അടുത്ത തവണത്തെ വിവാഹ വാര്‍ഷികത്തിന് തീര്‍ച്ചയായും അവധിക്കാലം ആഘോഷിക്കാന്‍ കൊണ്ടു പോകും; വിവാഹ വാര്‍ഷികദിനത്തില്‍ നടാഷയ്ക്ക് പ്രോമിസ് നല്‍കി വരുണ്‍ ധവാന്‍

Malayalilife
 അടുത്ത തവണത്തെ വിവാഹ വാര്‍ഷികത്തിന് തീര്‍ച്ചയായും അവധിക്കാലം ആഘോഷിക്കാന്‍ കൊണ്ടു പോകും; വിവാഹ വാര്‍ഷികദിനത്തില്‍ നടാഷയ്ക്ക് പ്രോമിസ് നല്‍കി വരുണ്‍ ധവാന്‍

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍ എന്നറിയപ്പെടുന്ന വരുണ്‍ ധവാനും നടാഷയ്ക്കും നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷികത്തില്‍ വരുണ്‍ ഭാര്യയ്ക്ക് പരസ്യമായി നല്‍കിയ പ്രോമിസ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

2021 ല്‍ ആണ് വരുണ്‍ ധവാന്റെയും നടാഷയുടെയും പ്രണയ വിവാഹം നടന്നത്. അതിന് ശേഷമുള്ള ഒരു ആനിഴേസറിയ്ക്കും വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി വരുണ്‍ ധവാന്‍ എത്താറുണ്ട്. അത്തരത്തിലാണ് ഇത്തവണയും ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് എന്നതിനപ്പുറം, പരസ്യമായി ഭാര്യയ്ക്ക് പ്രോമിസ് ചെയ്യുകയാണ് നടന്‍. 'അടുത്ത തവണത്തെ വിവാഹ വാര്‍ഷികത്തിന് തീര്‍ച്ചയായും നിന്നെ ഞാന്‍ അവധിക്കാലം ആഘോഷിക്കാന്‍ കൊണ്ടു പോകും' എന്നാണ് പോസ്റ്റ്. ബോളിവുഡിലെ ക്യൂട്ട് കപ്പിളിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കളാണ് വരുണ്‍ ധവാനും നടാഷയും. സ്‌കൂള്‍ കാലം കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴാണ് അത് പ്രണയമായി മാറിയത്. ഒരു മ്യൂസിക് പ്രോഗ്രാമില്‍ ഒന്നിച്ച് പങ്കെടുത്ത സമയത്ത് ഡേറ്റിങ് ആരംഭിക്കുകയായിരുന്നു. 2020 ല്‍ വിവാഹ നിശ്തയവും 21 ല്‍ വിവാഹവും നടന്നു. 2024 ല്‍ ആണ് വരുണിനും നടാഷയ്ക്കും ആദ്യത്തെ കണ്മണി പിറന്നത്
 

Read more topics: # വരുണ്‍ നടാഷ
Varun Dhawan celebrates 4th Wedding Anniversary with Natasha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES