Latest News

ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിച്ച രക്ഷകർത്താവിനെയാണ് നഷ്ടമായത്; ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്; കുറിപ്പ് പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ

Malayalilife
ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിച്ച രക്ഷകർത്താവിനെയാണ് നഷ്ടമായത്; ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്; കുറിപ്പ് പങ്കുവച്ച്   ആർഎൽവി രാമകൃഷ്ണൻ

മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്. എന്നാൽ ഇപ്പോൾ മണിയുടെ സഹോദരൻ ആർഎൽവി പങ്കിട്ട കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു.

സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ,

ഇത് കുന്നിശ്ശേരി കുടുംബം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ നെഞ്ചിലേറ്റിയ കലാകാരനായ കലാഭവൻ മണിയുടെ കുടുംബം. 5 സഹോദരിമാരും 3 ആൺമക്കളും അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെയായിരുന്ന സന്തോഷത്തോടെ ജീവിച്ച നിറകുടുംബം. അതൊക്കെ പഴയ കഥ.ഞങ്ങളുടെ ഗൃഹനാഥൻ ഞങ്ങളിൽ നിന്ന് വേർപെട്ടിട്ട് മാർച്ച് 6 ന് 6 വർഷം തികയുന്നു. മണിയേട്ടനെ സ്നേഹിച്ചിരുന്നവർക്ക് ഈ നഷ്ടത്തിൻ്റെ വേദന പറഞ്ഞാൽ തീരാത്തതാകുമ്പോ പിന്നെ ഞങ്ങളുടെ കുടുംബത്തിൻ്റെ കാര്യം പറയേണ്ടതില്ലല്ലോ. ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിച്ച ഞങ്ങളുടെ രക്ഷകർത്താവിനെയാണ് ഞങ്ങൾക്ക് നഷ്ടമായത് കുറേയധികം എഴുതണമെന്നുണ്ട്. വാക്കുകൾ തിങ്ങി വരുന്നതുകൊണ്ടോ. എന്തെന്നറിയില്ല. ഒന്നും എഴുതി മുഴുപ്പിക്കാൻ സാധിക്കുന്നില്ല നിർത്തുന്നു.

മിമിക്രിയിലൂടെയാണ് മണി സിനിമയിൽ എത്തുന്നത്. നടനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞ് നിന്നു. അന്യഭാഷാ ചിത്രങ്ങളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമാകുന്നത്. പിന്നീട് സിനിമയിൽ എത്തിയ അദ്ദേഹത്തെ തേടി ആദ്യം എത്തിയിരുന്നത് മുഴുവൻ കോമഡി വേഷങ്ങളായിരുന്നു. പിന്നീട് സഹനടനിലേക്കും നായകനിലേക്കും വില്ലനിലേക്കുമായി വളർന്നു. മരണം വരെ കൈ നിറയെ ചിത്രങ്ങളായിരുന്നു.
45-ാം വയസ്സിലായിരുന്നു മണിയുടെ മരണം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ ആമൃത ആശുപത്രിയിൽ ചികിത്സ തേടി വരവെയാണ് മരണം സംഭവിച്ചത്. 

എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണമാണോ കൊലപാതകമാണോ എന്ന സംശയം ഉയർന്നത്. ഇതോടെ വിഷമദ്യം ഉള്ളിൽ ചെന്നതാകാം മരണം കാരണം എന്ന സംശയം പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തി. മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. ഈ വാർത്ത വന്നതോടെ മണിയുടെ മരണത്തിൽ ദുരുഹത വർദ്ധിച്ചു. എന്നാൽ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മണിയെ സംസ്‌കരിച്ചത്.

Rlv ramakrishnan facebook post about kalabhavan mani death anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES