Latest News

ശങ്കറിനൊപ്പം ഷീല; 'ഒരു കഥ ഒരു നല്ല കഥ' ട്രെയ്‌ലര്‍ എത്തി

Malayalilife
 ശങ്കറിനൊപ്പം ഷീല; 'ഒരു കഥ ഒരു നല്ല കഥ' ട്രെയ്‌ലര്‍ എത്തി

പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിന്റെ ട്രെയിലര്‍, പോസ്റ്റര്‍ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വച്ചു നടന്നു. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ കേരള ഫിലിം ചേംബസെക്രട്ടറി ശ്രീ സജി നന്ത്യാട്ടാണ് പ്രകാശന കര്‍മ്മം നടത്തിയത്. 

കെ.ആര്‍.രാജന്‍, അജി ആറ്റുകാല്‍, സംഗീത സംവിധായകന്‍ പ്രണവം മധു, ആറ്റിങ്ങല്‍ വിജയകുമാര്‍, നടന്‍ റിയാസ് നര്‍മ്മകല എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ നിര്‍മ്മാതാവ് ബ്രൈറ്റ് തോംസണ്‍ അദ്ധ്യഷനായിരുന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറില്‍ ബ്രൈറ്റ് തോംസണ്‍ തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. 

ഷീല, അംബിക, ശങ്കര്‍, കോട്ടയം രമേഷ്,ഇടവേള ബാബു, മനു വര്‍മ്മ ,ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍ റിയാസ് നര്‍മ്മകല, കെ.കെ.സുധാകരന്‍, നന്ദകിഷോര്‍, നിഷാ സാരംഗ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമക്കുള്ളിലെ സിനിമയുടെ കഥ ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ?ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബ്രൈറ്റ് തോംസണ്‍ ആണ്. 

സംഗീതം - പ്രണവം മധു, ഛായാഗ്രഹണം - വിപിന്‍, എഡിറ്റിംഗ് - പി.സി.മോഹന്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍- ജോസ് ബ്രൈറ്റ് മാഞ്ഞൂര്‍ എന്നിവരാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തും. വാഴൂര്‍ ജോസ്‌

ORU KADHA ORU NALA KADHA Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES