സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കധികം ആക്ടീവല്ലാത്ത താരപുത്രിയായിരുന്നു സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷ്. വളരെ അപൂര്‍വ്വമായി മാത്രം വിശേഷങ്ങള്‍ പങ്ക് വ്ച്ച് എത്താറുള്ള ഭാഗ്യ പങ്ക് വച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഭാര്യയും ഭര്‍ത്താവും ഒരു സുഹൃത്തും ചേര്‍ന്ന് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ ഒരു രംഗം റീക്രേയിറ്റ് ചെയ്തുകൊണ്ടാണ് വീഡിയോ.
ഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്. നിരവധിയാളുകളാണ് ഇവരെ അഭിനന്ദിച്ച് കമന്റുകളുമായി എത്തുന്നത്.ഭാഗ്യ ഇത്രയ്ക്ക് നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ ആദ്യത്തെ പ്രതികരണം.
'റൈഫിള്‍ ക്ലബ്ബിലെ ഒരു രസകരമായ ഡാന്‍സ് രംഗം യഥാര്‍ത്ഥ സീനിലെ കൊറിയോഗ്രാഫിയില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളോടെ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, കൂടെ എന്റെ മെയിന്‍ ബോയ്സ് ആയ ശ്രേയസ് മോഹനും അരവിന്ദ് ക്രിഷും. ഇത് ഷൂട്ട് ചെയ്ത തന്ന ആദി ആര്‍കെയ്ക്കും, എഡിറ്റ് ചെയ്തു തന്ന അനസ് അന്‍സാറിനും പ്രത്യേകം നന്ദി' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2024 ജനുവരി 17 നായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച വിവാഹത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. അന്ന് മുതലേ ലൈം ലൈറ്റിലാണ് ഭാഗ്യയും ശ്രേയസും.