ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലാതെ, ഒപ്പമുള്ളവരെ കുറിച്ച് ചിന്തിക്കാതെ ഒരു പ്രായം വരെ ജീവിച്ചവനായിരുന്നു ടി പി മാധവന്‍ നായര്‍ എന്ന നടന്‍. അദ്ദേഹം പ്രണയിച്ചതു മുഴുവന്‍ സിനിമയെ ആയിരുന്നു. തിരുവനന്തപുരം നഗരത്തിലെ തന്നെ സമ്പന്നമായ കുടുംബത്തില്‍, വിദ്യാഭ്യാസവും സല്‍പ്പേരുമുള്ള അച്ഛന്റെ മകനായി ജനിച്ചിട്ടും കുടുംബത്തിന്റെ അഭിമാന പാതയില്‍ പിന്തുടരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സിനിമയിലെത്താന്‍ വേണ്ടി അദ്ദേഹം ജീവിച്ചു.
ഒടുക്കം സിനിമയില്‍ കയറിയപ്പോള്‍ വിവാഹവും. മിടുക്കിയായ സുന്ദരിയായ ഒരു പെണ്‍കുട്ടി തന്നെ നടന്റെ ജീവിതത്തിലേക്ക് വന്നിട്ടും തന്റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഒടുക്കം രണ്ടു മക്കളായിട്ടും ഭര്‍ത്താവില്‍ മാറ്റമൊന്നുമില്ലായെന്ന് മനസിലാക്കിയ മാധവന്റെ ഭാര്യ സ്വയം ഇറങ്ങിപ്പോവുകയായിരുന്നു.
സിനിമയില്‍ അഭിനയിച്ചു വരവേയായിരുന്നു വിവാഹം. തന്റെ കുടുംബത്തേക്കാള്‍ സമ്പന്നമായ തൃശൂരിലെ ബിസിനസ് കുടുംബത്തിലെ പെണ്ണ്. വീട്ടുകാര്‍ ആലോചിച്ചായിരുന്നു മാധവന്റെ അച്ഛന്‍ എന്‍. പി. പിള്ള വഴി ഗിരിജാ മേനോന്റെ വിവാഹാലോചന എത്തിയത്. നടന്റെ അച്ഛന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ഡീനും ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവുമായിരുന്നു. ആ ബന്ധവും സമൂഹത്തിലെ വിലയുമാണ് മാധവനെ തൃശൂരിലെ ഗിരിജയുടെ വീട്ടിലെത്തിച്ചത്. അങ്ങനെ പെണ്ണു കാണാന്‍ പോയി. വിവാഹമെന്നത് സ്വപ്നത്തില്‍ പോലും മാധവന് ഉണ്ടായിരുന്നില്ല. എന്നാല്‍ അതീവ സുന്ദരിയായിരുന്ന ഗിരിജയെ മാധവന് ഇഷ്ടമായി. അങ്ങനെ വിവാഹം ഉറപ്പിച്ചു. ആദ്യകാലത്തൊന്നും ദാമ്പത്യത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
മാധവനെ വിവാഹം കഴിച്ചെങ്കിലും ഒരു വീട്ടമ്മയായി ഗിരിജ ഒതുങ്ങിയിരുന്നില്ല. കുടുംബത്തിന്റെ വലിയ ബിസിനസ് സാമ്രാജ്യം ഏറ്റെടുത്ത് നടത്തിയത് ഗിരിജയായിരുന്നു. അന്ന് യൂണിയന്‍ ലീഡേഴ്സായ കരുണാകരനും വിഎസ് അച്യുതാനന്ദനും ഒക്കെയായി സ്ഥിരം മീറ്റിംഗുകളും മറ്റുമായി ഗിരിജ നല്ല തിരക്കിലായിരുന്നു. മാധവന്‍ സിനിമയിലും. എന്നാല്‍ മക്കള്‍ ആയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ തനിക്കു മേല്‍ വന്നതും മാധവന്റെ ഉത്തരവാദിത്വമില്ലായ്മയും ഗിരിജയെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യമൊന്നും സിനിമാഭിനയത്തോട് ഗിരിജ മടുപ്പ് കാട്ടിയിരുന്നില്ല. എന്നാല്‍ പതുക്കെ പതുക്കെ പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങി.
ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മാധവന്‍ കണ്ടത് മേശപ്പുറത്ത് കിടക്കുന്ന ഡിവോഴ്സ് നോട്ടീസാണ്. രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ച് ഗിരിജ ഇറങ്ങിപ്പോവുകയായിരുന്നു. വലിയൊരു ബിസിനസ് കുടുംബം സ്വന്തമായുള്ളതിന്റെ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും ഗിരിജയ്ക്കുണ്ടായിരുന്നു. ഇന്നും നല്ല നിലയിലാണ് ഗിരിജയുടേയും മക്കളുടേയും ജീവിതം. ആരോഗ്യമുണ്ടായിരുന്ന കാലത്ത് മാധവന്‍ ഇടയ്ക്ക് അവരെ കാണുകയും ചെയ്തിരുന്നു. അതിനുള്ള അര്‍ഹതയെ തനിക്കുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.
നാല്‍പ്പതു വര്‍ഷത്തോളമായി അദ്ദേഹം വിവാഹമോചനം നേടിയിട്ട്. ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ഗിരിജയ്ക്കൊപ്പം കഴിഞ്ഞത്. സിനിമയെ വെറുത്ത അമ്മയോട് അച്ഛനു വേണ്ടി മധുര പ്രതികാരം വീട്ടുകയായിരുന്നു മകന്‍ എന്ന് അദ്ദേഹം രസകരമായി പറഞ്ഞിട്ടുണ്ട്. അക്ഷയ്കുമാറിനെ വെച്ച് എയര്‍ലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോന്‍ എന്റെ മകനാണ് എന്ന് അഭിമാനത്തോടെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.