മലയാളത്തിന്റെ പ്രിയ താരരാജാവ് മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ മലയാളത്തിലെ എണ്ണം പറഞ്ഞ നടനായി മാറിക്കഴിഞ്ഞു. ദുല്‍ഖറിനെ അറിയാത്ത മലയാളികള്‍ കാണുമോ എന്നു പോലും സംശയമാണ്. അതേസമയം ഇത്രയൊക്കെ പ്രശസ്തനായിട്ടും താരം സ്വയം ചെറുതായ ഒരു അവസ്ഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്പെയ്നില്‍ അവധിയാഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയായ ദുല്‍ക്കര്‍ സല്‍മാന്‍. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം താരം അവധിയാഘോഷത്തിലാണ്. വിദേശ യാത്രയുടെ ചിത്രങ്ങള്‍ 'ബോയ്സ് ട്രിപ്പ്' എന്ന പേരില്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഡിക്യു പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.
പ്രശസ്ത ബാസ്‌കറ്റ് ബോള്‍ കായികതാരവും റാപ്പര്‍ ഗായകനുമായ ഷക്കില്‍ ഒ നീലിനെ അടുത്തു കണ്ട സന്തോഷമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. താന്‍ ഇരിക്കുന്ന ടേബിളിന്റെ തൊട്ടടുത്തായി ഷക്കീല്‍ ഇരിക്കുന്നുവെന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് ദുല്‍ക്കര്‍ കുറിച്ചത്. അതിപ്രശസ്തനായിട്ടും താന്‍ ആരാധിക്കുന്ന മറ്റൊരു പ്രശ്സ്തനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ കാണിച്ച ദുല്‍ഖറിന്റെ മനസിനെയാണ് ആരാധകര്‍ വാഴ്ത്തുന്നത്.
നാഷനല്‍ ബാസ്‌കറ്റ്ബോള്‍ അസ്സോസിയേഷനിലെ (എന്‍ബിഎ) ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളായാണ് ഷക്കീലിനെ കണക്കാക്കുന്നത്. ഏഴടി ഒരു ഇഞ്ച് ഉയരവും 147 കിലോഭാരവുമുള്ള അദ്ദേഹം ബാസ്‌കറ്റ്ബോള്‍ കായികതാരങ്ങളിലെ ഉയരം കൂടിയ താരങ്ങളിലൊരാളാണ്. റാപ്പര്‍ കൂടിയായ അദ്ദേഹം പത്തോളം സിനിമകളിലും റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ പൊക്കമുള്ള ഷക്കീലിന് മുന്നില്‍ ദുല്‍ഖര്‍ ചെറുതായി പോയി എന്നാണ് ആരാധകര്‍ തമാശരൂപേണ പറയുന്നത്.