Latest News

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുപ് സത്യന്‍ സംവിധായകനാകുന്നു; മോഹന്‍ലാല്‍ 368ാം ചിത്രം പ്രഖ്യാപിച്ചു; താന്‍ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രം അഭിനയിക്കുന്ന നടനെന്ന് പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ 

Malayalilife
 ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുപ് സത്യന്‍ സംവിധായകനാകുന്നു; മോഹന്‍ലാല്‍ 368ാം ചിത്രം പ്രഖ്യാപിച്ചു; താന്‍ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രം അഭിനയിക്കുന്ന നടനെന്ന് പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ 

മലയാള സിനിമയുടെ പ്രിയതാരം മോഹന്‍ലാലിന്റെ കരിയറിലെ 368-ാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത് യുവസംവിധായകന്‍ അനൂപ് സത്യനാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം അവതരിപ്പിക്കുന്നത്.'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ആദ്യ ചിത്രം കഴിഞ്ഞ് വലിയൊരിടവേളക്കു ശേഷമാണ് അനുപ് മറ്റൊരു ചിത്രവുമായെത്തുന്നത്. 

മികച്ചൊരു കുടുംബചിത്രമായിരിക്കുമിത് എന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.സിനിമയുടെ പ്രഖ്യാപനം വന്നതുമുതല്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കിക്കൊണ്ടിരിക്കുന്നത്.ചിത്രത്തില്‍ ശക്തമായ താരനിരയാണ് അണിനിരക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരമായ മുകേഷും, സംഗീത പ്രതാപും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ബിനു ജോര്‍ജ് അലക്സാണ്ടറാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ പൂജച്ചടങ്ങില്‍ സംസാരിക്കവെ താന്‍ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു നടന്‍ മാത്രമാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമ മുതല്‍ ഒടുവില്‍ ചെയ്ത ചിത്രം വരെ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും,ആ വലിയ യാത്രയുടെ തുടര്‍ച്ചയെന്നോണം അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാന്‍ സാധിക്കുന്നത് വലിയൊരു സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ഒരു പുതിയ സിനിമയുമായി എത്തുന്നതെന്ന് സംവിധായകന്‍ അനൂപ് സത്യന്‍ പറഞ്ഞു.

ഏറെ ആഗ്രഹിച്ചുചെയ്യുന്ന ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ചിത്രത്തിന്റെ മറ്റു വിവരങ്ങളും അണിയറപ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടും. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.പ്രമുഖ സിനിമാട്ടോഗ്രാഫര്‍ ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകന്‍ ജേക്സ് ബിജോയ് സംഗീതവും, സ്റ്റണ്ട് സില്‍വ സംഘട്ടനസംവിധാനവും നിര്‍വഹിക്കുന്നു.

anoop sathyan moviE l 368

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES