Latest News

ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോള്‍പേടിച്ചിട്ടുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മുന്നില്‍ മാത്രം; അത്ഭുതമാണ് ആ അഭിനയം കാണുമ്പോള്‍; ഒരേ ഫ്രെയിമിലാണെങ്കില്‍ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും; പിന്നെ നമ്മള്‍ എവിടെയാണെന്ന് തിരയേണ്ടിവരും'; ഉര്‍വശിയുടെ അഭിനയ മികവിനെ പുകഴ്ത്തി ഖുശ്ബു

Malayalilife
ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോള്‍പേടിച്ചിട്ടുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മുന്നില്‍ മാത്രം; അത്ഭുതമാണ് ആ അഭിനയം കാണുമ്പോള്‍; ഒരേ ഫ്രെയിമിലാണെങ്കില്‍ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും; പിന്നെ നമ്മള്‍ എവിടെയാണെന്ന് തിരയേണ്ടിവരും'; ഉര്‍വശിയുടെ അഭിനയ മികവിനെ പുകഴ്ത്തി ഖുശ്ബു

ഒരേ ഫ്രെയിമില്‍ നടി ഉര്‍വശിക്കൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് എപ്പോഴും പേടി തോന്നാറുണ്ടെന്ന രസകരമായ വെളിപ്പെടുത്തലുമായി പ്രമുഖ നടി ഖുശ്ബു. സ്‌ക്രീനില്‍ ഉര്‍വശിയുണ്ടെങ്കില്‍ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ അവരിലേക്ക് മാത്രമായി ചുരുങ്ങുമെന്നും അത്ഭുതത്തോടെ മാത്രമേ അവരുടെ അഭിനയം കണ്ടുനില്‍ക്കാന്‍ സാധിക്കൂ എന്നും ഖുശ്ബു പറഞ്ഞു. 

മൂക്കുത്തി അമ്മന്‍ 2' എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കവെയാണ് ഉര്‍വശിയുടെ പ്രകടനത്തെയും അഭിനയ മികവിനെയും വാനോളം പുകഴ്ത്തി ഖുശ്ബു സംസാരിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലുമുള്‍പ്പെടെ ചുറ്റുമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും കൃത്യമായ ധാരണയും അന്വേഷണ മികവുമുള്ള വ്യക്തിയാണ് ഉര്‍വശിയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ഖുശ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ ഒരുപാട് കാലമായി സിനിമയില്‍ അഭിനയിക്കുന്നു. അഭിനയിക്കുമ്പോള്‍ ആര് മുന്നില്‍ വന്നു നിന്നാലും എനിക്ക് പേടി തോന്നാറില്ല. എന്നാല്‍ ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോള്‍ ഞാന്‍ പേടിച്ചിട്ടുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മുന്നില്‍ മാത്രമാണ്.'

ചിലര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ ഒരേ ഫ്രെയിമിലാണെങ്കില്‍ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാല്‍ ഉര്‍വശി അങ്ങനെയല്ല, നമ്മളെ കണ്ടപാടെ ഒറ്റ വിഴുങ്ങലിന് വിഴുങ്ങിയിട്ട് പോകും! പിന്നെ ഈ സിനിമയില്‍ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മള്‍ എവിടെയെന്ന് തിരഞ്ഞുപിടിക്കേണ്ടി വരും.' 'അഭിനയിക്കാന്‍ ഉര്‍വശി കൂടെയുണ്ടെങ്കില്‍ അവരുടെ പ്രസന്‍സ് മാത്രമേ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

 ഒരു ഫ്രെയിമില്‍ ഉര്‍വശിയുണ്ടെങ്കില്‍ പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും അവരിലേക്ക് തന്നെ പോകും. അത്രയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ അഭിനയിക്കുന്ന നടിയാണ് അവര്‍. ഷീ ഈസ് എ ഫന്റാസ്റ്റിക് ആക്ടര്‍.' 'സിനിമയിലും രാഷ്ട്രീയത്തിലുമുള്‍പ്പെടെ ചുറ്റുമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഉര്‍വശിക്ക് നല്ല ധാരണയുണ്ട്. അവര്‍ എന്നെ 'കുബു സ്വാമി' എന്നാണ് വിളിക്കുക, ഞാന്‍ അവരെ 'പൊടി' എന്നും വിളിക്കും. അതാണ് അവരുടെ ചെല്ലപ്പേര്. അത്രയും വര്‍ഷത്തെ ദീര്‍ഘമായ സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അതുപോലെ തന്നെയാണ്, യാതൊരു മാറ്റവുമില്ല.' - ഖുശ്ബു വ്യക്തമാക്കി. 

Khushbu about when acting alongside Urvashi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES