മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച പരിപാടിയാണ് ഏഷ്യാനെറ്റിലെ ബിഗ്‌ബോസ്. ഷോ അവസാനിച്ചെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക ്എപ്പോഴും ആകാംഷയാണ്. ബിഗ്‌ബോസ് ആരാധകരുടെ പ്രിയപ്പെട്ട ഇണക്കുരുവികളാണ് പേളി-ശ്രീനിഷ് എന്നിവര്‍. ബിഗ്‌ബോസ് അവസാനിക്കുമ്പോള്‍ തീരുമെന്നു എല്ലാവരും കരുതിയിരുന്ന ഇരുവരുടേയും പ്രണയം ഇപ്പോള്‍ മൂന്നാമത്തെ ആനിവേഴ്‌സറി ആഘോഷത്തിലാണ്. ഹിന്ദിയില്‍ ആരംഭിച്ച് ഒരുപാട് എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് ബിഗ്‌ബോസ് മലയാളത്തില്‍ എത്തുന്നത്. മലയാളി ഹൗസ് എന്ന പരിപാടി പോലെയാകും ഇതെന്നു കരുതി പ്രേക്ഷകര്‍ ആദ്യം ബിഗ്‌ബോസ് അവഗണിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഓരോ എപ്പിസോഡു കഴിയുമ്പോഴും മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോ പ്രേക്ഷക പ്രീതി ആര്‍ജ്ജിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ബിഗ്‌ബോസ് വലിയ തരംഗമാണ് ഉണ്ടാക്കിയത്. ബിഗ്‌ബോസിലെ ഇണക്കുരുവികളായിരുന്ന പേളിയും ശ്രീനിഷിന്റെയും പ്രണയം ഷോ ശ്രദ്ധ നേടുന്നതില്‍ വലിയ ശ്രദ്ധ വഹിച്ചിരുന്നു. എന്നാല്‍ ബിഗ്‌ബോസില്‍ വിജയിക്കാനുളള തന്ത്രമാണ് ഇരുവരുടേയും പ്രണയമെന്നും ഷോ അവസാനിക്കുമ്പോള്‍ പ്രണയവും ബിഗ്‌ബോസിലെ ഒപ്പമുളള മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരുടെ നിഗമനം. എന്നാല്‍ തങ്ങളുടെ പ്രണയം അവസാനിക്കാന്‍ കാത്തിരുന്നവരുടെ വാ അടപ്പിച്ചിരിക്കയാണ് പേളിയും ശ്രീനിയും. തങ്ങളുടെ പ്രണയം മൂന്നുമാസം പൂര്‍ത്തിയായതിന്റെ സന്തോഷം ശ്രീനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചുരുളമ്മയോടൊപ്പം മൂന്നുമാസം എന്ന ടാഗ് ലൈനോടെ ശ്രീനി തന്റേയും പേളിയുടേയും ചിത്രം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും ശ്രീനിഷ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പേളിയൊത്തുളള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാറുണ്ട്. മൂന്നുമാസത്തെ ആനിവേഴ്‌സറി സന്തോഷത്തിനിടയിലും എപ്പോഴാണ് ഇവരുടെ വിവാഹം എന്ന് അറിയാനുളള ആകാംഷയിലാണ് ആരാധകര്‍. ഇരുവരുടേയും വിവാഹം നിശ്ചയം ഉടന്‍ ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആനിവേഴ്‌സറി ചിത്രത്തിനു താഴെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരുടെ പ്രവാഹമാണ്.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സീരിയലുകളിലൂടെയായിരുന്നു ശ്രീനിഷ് ശ്രദ്ധേയനായത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായെത്തിയ പേളി അതിവേഗമായിരുന്നു പ്രശസ്തയായത്. പേളിക്ക് വലിയ ആരാധക പിന്തുണയാണ് ഉളളത് ഇരുവരുടേയും വിവാഹം കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരും തമ്മില്‍ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് അടുത്ത് പരിചയപ്പെടുന്നത്. പരിചയം നല്ല സൗഹൃദത്തിലേക്കും പിന്നീട് ഇഷ്ടത്തിലേക്കും വഴി മാറുകയായിരുന്നു. ഇരുവരും പിരിയുമെന്നുളള മുന്‍ധാരണകളെല്ലാം തട്ടിമാറ്റി ബിഗ് ബോസ് കഴിഞ്ഞ ഉടനെ വീട്ടുകാരോട് സംസാരിച്ച് അക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുകയായിരുന്നു. ഹൗസിനുളളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ അടുപ്പമാണ് ഷോ അവസാനിച്ച് പുറത്തിറങ്ങിയതോടെ ഉണ്ടായത്.തന്റെ മമ്മി ഈ ബന്ധത്തിന് സമ്മതിക്കുമോ എന്നതായിരുന്നു പേളിയുടെ പേടി. എന്നാല്‍ മമ്മിയ്ക്ക് സമ്മതാണെന്ന കാര്യം പേളി തന്നെ തുറന്ന് പറഞ്ഞിരുന്നു. തന്റെ വീട്ടില്‍ ഒരു കുഴപ്പമില്ലെന്നും തിരക്കുകള്‍ക്ക് ശേഷം വിവാഹം കഴിക്കുമെന്നും ശ്രീനിഷും പറഞ്ഞിരുന്നു. ഇതോടെ താരങ്ങളുടെ വിവാഹമെന്നാണ് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇരുവരുടേയും അഭിമുഖങ്ങളില്‍ നിന്നും മറ്റും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാകും എന്ന സൂചനയാണ ലഭിക്കുന്നത്.