ലാലേട്ടന്റെ കാല്‍ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി പ്രിയാവാര്യര്‍; ലാലേട്ടനൊപ്പമുളള ചിത്രം പങ്കുവച്ച് കണ്ണിറുക്കല്‍ താരം

Malayalilife
ലാലേട്ടന്റെ കാല്‍ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി പ്രിയാവാര്യര്‍; ലാലേട്ടനൊപ്പമുളള ചിത്രം പങ്കുവച്ച് കണ്ണിറുക്കല്‍ താരം

റ്റകണ്ണിറുക്കല്‍ കൊണ്ട് ശ്രദ്ധേയയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയുടെ ആദ്യ ചിത്രം ഈ മാസം 14 ന് റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ ആദ്യ ചിത്രം റിലീസാകും മുന്‍പേ തന്നെ പ്രിയയ്ക്ക് ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചു. ശ്രീദേവി ബംഗ്ലാവ് എന്ന പ്രിയയുടെ ബോളിവുഡ് ചിത്രം തുടക്കത്തില്‍ തന്നെ വിവാദങ്ങളില്‍ കരുങ്ങിക്കിടക്കുകയാണ്. നടി ശ്രീദേവിയുടെ കഥപറയുന്നതാണ് ചിത്രം എന്ന തരത്തില്‍ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ മറ്റു നായികമാരെ അപേക്ഷിച്ച് ആരെയും അസൂയപ്പെടുത്തുന്നതാണ് പ്രിയയുടെ കരിയര്‍. 

്ഒരു പുതമുഖ നടി എന്നതിനപ്പുറത്തുള്ള സ്ഥാനവും പ്രശസ്തിയും പ്രിയയ്ക്ക് കിട്ടികഴിഞ്ഞു. ഇപ്പോഴിതാ പ്രിയ പ്രകാശ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു ഫോട്ടോയും കൂട് വൈറലായിരിക്കയാണ്. പ്രിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നതാണ് ചിത്രം.
ഇത് ശരിക്കും സത്യമാണോ.. ഞാനപ്പോള്‍ മുതല്‍ സ്വയം നുളളി നോക്കുകയാണ്. താന്‍ ലാലേട്ടന്റെ കാല്‍ തൊട്ടു വണങ്ങിയെന്നും. അനുഗ്രഹം വാങ്ങിയെന്നും പ്രിയ ചിത്രം പങ്കുവച്ചുകൊണ്ടു കുറിച്ചു. 

Read more topics: # Priya Warrier,# Mohanlal,# photo
Priya Warrier meets Mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES