Latest News

റോജ', 'അന്യന്‍' തുടങ്ങിയ ജനപ്രിയ സിനിമകളിലെ മുത്തശി വേഷങ്ങളില്‍ ശ്രദ്ധേയ; തമിഴ് നടി വത്സല രാജഗോപാലിന്റെ മരണം 93 ാം വയസില്‍

Malayalilife
 റോജ', 'അന്യന്‍' തുടങ്ങിയ ജനപ്രിയ സിനിമകളിലെ മുത്തശി വേഷങ്ങളില്‍ ശ്രദ്ധേയ; തമിഴ് നടി വത്സല രാജഗോപാലിന്റെ മരണം 93 ാം വയസില്‍

മുതിര്‍ന്ന തമിഴ് നടിയും നാടക കലാകാരിയുമായ വത്സല രാജഗോപാല്‍ (93) അന്തരിച്ചു. 'റോജ', 'അന്യന്‍' തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. നാടകരംഗത്ത് സജീവമായിരുന്ന അവര്‍ അറുപതാം വയസ്സിലാണ് സിനിമാ അഭിനയത്തിലേക്ക് കടന്നുവരുന്നത്. 

മണിരത്‌നം സംവിധാനം ചെയ്ത 'റോജ' (1992) ആയിരുന്നു അരങ്ങേറ്റ ചിത്രം. തുടര്‍ന്ന് 'സതി ലീലാവതി', 'റിഥം', 'അന്യന്‍', 'മൊഴി' ഉള്‍പ്പെടെ ഒട്ടേറെ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു.
 

actress vatsala rajagopal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES