Latest News

കൗണ്ട്ഡൗണ്‍ തുടങ്ങി, തിയേറ്റര്‍ ഒരുങ്ങി; സ്‌ക്രീനില്‍ കുഞ്ഞിന്റെ സ്‌കാനിംഗ് ചിത്രങ്ങള്‍; ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി സംഗീത് പ്രതാപും ഭാര്യയും; വ്യത്യസ്ത പുലര്‍ത്തുന്ന ഫോട്ടോഷൂട്ടുമായി താരം

Malayalilife
 കൗണ്ട്ഡൗണ്‍ തുടങ്ങി, തിയേറ്റര്‍ ഒരുങ്ങി; സ്‌ക്രീനില്‍ കുഞ്ഞിന്റെ സ്‌കാനിംഗ് ചിത്രങ്ങള്‍; ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി സംഗീത് പ്രതാപും ഭാര്യയും; വ്യത്യസ്ത പുലര്‍ത്തുന്ന ഫോട്ടോഷൂട്ടുമായി താരം

എഡിറ്ററായി സിനിമയില്‍ എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സംഗീത് പ്രതാപ്. ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് സംഗീതും ഭാര്യ ആന്‍സിയും. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ദമ്പതികളുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടാണ്.

ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കൊച്ചുതാരം ഉടന്‍ എത്തും എന്ന കുറിപ്പിനൊപ്പമാണ് മനോഹരമായ ചിത്രങ്ങള്‍ സംഗീത് പങ്കുവച്ചിരിക്കുന്നത്. തിയെറ്ററിന് ഉള്ളിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. പോപ്‌കോണും 3ഡി ഗ്ലാസും വച്ച് ഇരുവരും സിനിമ ആസ്വദിക്കുന്നതാണ് ചിത്രത്തില്‍. മാലാഖയെപ്പോലെ മനോഹരമായ വെള്ള ഡ്രസ്സിലാണ് ആന്‍സി.

കൗണ്ട് ഡൗണ്‍ നടന്നുകൊണ്ടിരിക്കുന്നു. തിയെറ്റര്‍ റെഡിയാണ്. എല്ലാ താരങ്ങളെക്കാള്‍ മനോഹരമായ ഒരു താരം ഉടനെ എത്തും. - എന്ന അടിക്കുറിപ്പിലാണ് സംഗീത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്തിന്റെ സഹോദരിയായ ആന്‍സിയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംഗീത് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. സൂപ്പര്‍ഹിറ്റായ നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബയൂണിറ്റ് ആയിരുന്നു സംഗീതിന്റേതായി പുറത്തുവന്ന അവസാന ചിത്രം. മമിത ബൈജുവിനൊപ്പമുള്ള ഹലോ ഡിയര്‍ ആണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

sangeeth prathap photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES