Latest News

സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഇടവേള എടുത്ത് സുഹൃത്തുക്കള്‍ ക്കൊപ്പം ലണ്ടനില്‍ അവധിയാഘോഷിച്ച് ദുല്‍ഖര്‍;ബോയ്സ് ട്രിപ്പ് എന്ന ക്യാംപ്ഷനോടെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഇടവേള എടുത്ത് സുഹൃത്തുക്കള്‍ ക്കൊപ്പം ലണ്ടനില്‍ അവധിയാഘോഷിച്ച് ദുല്‍ഖര്‍;ബോയ്സ് ട്രിപ്പ് എന്ന ക്യാംപ്ഷനോടെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം 'ദി സോയാ ഫാക്ടര്‍' അണിയറയില്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 20 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി നടന്‍ സിനിമാ തിരക്കുകള്‍ക്ക് വിട നല്കി അവധിയാഘോഷത്തിലാണ്. നടന്റെ വെക്കേഷന്‍ ഇത്തവണ സുഹൃത്തുക്കള്‍ക്കൊപ്പമാണ്.ബോയ്സ് ട്രിപ്പ് എന്ന ക്യാപ്ഷനോടെ ലണ്ടനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

സോനം കപൂറും ദുല്‍ഖറും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശര്‍മയാണ്. വേള്‍ഡ് കപ്പ് കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്ന ഒരു കഥയാണ് 'ദി സോയാ ഫാക്ടറി'ന്റെത്. മലയാളത്തിനു പുറമെ തെലുങ്കിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം സജീവമായി കൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ 25-ാമത് ചിത്രമായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

അഭിനയത്തിനൊപ്പം നിര്‍മ്മാണരംഗത്തും സജീവമായിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗ്രിഗറി ജേക്കബ് ആണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആലുവയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

dulqar salman trip with boys at london

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES