സെപ്റ്റംബര്‍ അഞ്ചിനായിരുന്നു നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അശ്വിന്‍ ഗണേഷാണ് വരന്‍. ദിയയുടെ വിവാഹത്തിനു ശേഷം കുടുംബസമേതം ബാലിയിലേക്ക് അ വധിക്കാലയാത്ര സംഘടിപ്പിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. യാത്രയിലെ ഓരോ വിശേഷങ്ങളും ഫാമിലിയിലെ ഓരോ അംഗങ്ങളും പങ്ക് വക്കുന്നുമുണ്ട്.
യാത്രയ്ക്കിടയില്‍ പകര്‍ത്തിയ രസകരമായൊരു റീലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദിയയ്ക്കും അശ്വിനുമൊപ്പം ചുവടുവയ്ക്കുന്ന കൃഷ്ണകുമാറിനെയും സിന്ധു കൃഷ്ണയേയുമാണ് റീലില്‍ കാണാനാവുക.രജനികാന്ത് ചിത്രം വേട്ടയ്യനിലെ 'മനസ്സിലായോ' എന്ന പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എന്‍ട്രിയും ആറ്റിറ്റിയൂഡുമാണ് റീലിന്റെ മുഖ്യാകര്‍ഷണം. ദിയയുടെയും അശ്വിന്റെയും രസിപ്പിക്കും പ്രകടനവും ചര്‍ച്ചയായിക്കഴിഞ്ഞു.
സെപ്റ്റംബര്‍ ആദ്യ വാരമായിരുന്നു ദിയ-അശ്വിന്‍ വിവാഹം. ഇപ്പോള്‍ കൃഷ്ണകുമാറും കുടുംബവും ബാലി യാത്രയിലാണ്. അതിനിടെയാണ് രസകരമായ റീല്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ റീലിനു നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറും കുടുംബവും ബാലിയിലെത്തിയത്. ബാലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അഹാനയും ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരുന്നു.